തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശനം മാറ്റിവച്ചു. വെള്ളിയാഴ്‌ച അമിത് ഷാ കേരളത്തിൽ എത്തുമെന്നാണ് നേരത്തെ വ്യക്‌തമാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ റദ്ദാക്കിയത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും സംസ്‌ഥാന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്‌തമാക്കി.
ഔദ്യോഗിക തിരക്കുകളുടെ ഭാഗമായാണ് ഇപ്പോൾ അമിത് ഷാ സന്ദർശനം മാറ്റിവച്ചതെന്നാണ് വിവരം. സംസ്‌ഥാനത്ത് നിലവിൽ വർധിച്ച് വരുന്ന മതഭീകരവാദ പ്രവർത്തനത്തിനെതിരെ പോരാട്ടം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നതെന്നായിരുന്നു ബിജെപി കേരള ഘടകം നേരത്തെ അറിയിച്ചത്.
Read also: തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ വീട്ടിൽ കസ്‌റ്റംസ് പരിശോധന