തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ വീട്ടിൽ കസ്‌റ്റംസ്‌ പരിശോധന

By Trainee Reporter, Malabar News
Customs raid
Representation Image
Ajwa Travels

കൊച്ചി: തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ വീട്ടിൽ കസ്‌റ്റംസിന്റെ പരിശോധന. വൈസ് ചെയർമാൻ കെകെ ഇബ്രാഹീംകുട്ടിയുടെ വീട്ടിലാണ് റെയ്‌ഡ്‌ നടക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടിച്ചെടുത്ത കേസിലാണ് കസ്‌റ്റംസിന്റെ പരിശോധന. കെകെ ഇബ്രാഹീംകുട്ടിയുടെ മകന് സ്വർണക്കടത്തിൽ പങ്കാളിത്തമുണ്ടെന്നാണ് കസ്‌റ്റംസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ പരിശോധന നടക്കുന്നത്.

ശനിയാഴ്‌ച രാത്രിയാണ് നെടുമ്പാശേരി വിമാനത്താവളം വഴി ഇറച്ചി വെട്ട് യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം കസ്‌റ്റംസ്‌ പിടികൂടിയത്. ദുബായിൽ നിന്ന് കാർഗോ വിമാനത്തിലാണ് രണ്ടേകാൽ കിലോ സ്വർണം എത്തിയത്. കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്ന് കസ്‌റ്റംസ്‌ ഇന്റെലിജൻസ് യന്ത്രം തകർത്ത് സ്വർണം കണ്ടെത്തുകയായിരുന്നു. പാഴ്‌സൽ ഏറ്റെടുക്കാൻ വാഹനവുമായി എത്തിയ തൃക്കാക്കര സ്വദേശി നകുലിനെ അന്നുതന്നെ കസ്‌റ്റഡിയിൽ എടുത്തിരുന്നു.

തൃക്കാക്കര തുരുത്തേൻ എന്റർപ്രൈസിന്റെ പേരിലെത്തിയ ഇറച്ചിവെട്ട് യന്ത്രമാണ് പാഴ്‌സലിൽ ഉണ്ടായിരുന്നത്. ഏറെ പണിപ്പെട്ടിട്ടും തുറക്കാൻ സാധിക്കാതിരുന്നതോടെ കട്ടർ ഉപയോഗിച്ചാണ് യന്ത്രം തുറന്നത്. തുടർന്ന് രണ്ടേകാൽ കിലോയോളം വരുന്ന ചെറുതും വലുതുമായ നാല് സ്വർണക്കട്ടികൾ കണ്ടെടുക്കുകയായിരുന്നു. ഇവക്ക് ഒരുകോടിയോളം രൂപ വിലവരും. സുറാജുദ്ദീൻ എന്ന വ്യക്‌തിയാണ്‌ ദുബായിൽ നിന്ന് സ്വർണം അയച്ചതെന്നാണ് വിവരം.

Most Read: 6 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് കോവാക്‌സിൻ; അടിയന്തിര അനുമതിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE