മഹാനടി ഫെയിം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ പ്രഭാസിനൊപ്പം അമിതാഭ് ബച്ചനും എത്തുന്നു. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായികയാകുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അഭിതാഭ് ബച്ചനും ചിത്രത്തില്‍ പ്രാധാന്യമുള്ള വേഷത്തിൽ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്‌തമാക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നാഗ് അശ്വിന്‍ സംവിധായകനാകുന്ന ചിത്രം വലിയ വിജയമാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസാണ് അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ എത്തുന്നത് അറിയിച്ചത്. ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ ആയിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടില്ലെങ്കിലും മറ്റ് ഭാഷകളിലെ അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പ്രണയ കഥയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. പ്രഭാസ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന രാധേ ശ്യാം എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും നാഗ് അശ്വിന്റെ ചിത്രത്തിലേക്ക് എത്തുന്നത്.
Read also : ഹത്രസ്; കുടുംബം തടവിലാണെന്ന വാദം തള്ളി അലഹബാദ് ഹൈക്കോടതി






































