കോഴിക്കോട്: വടകര അഴിയൂരില്‍ ആര്‍എംപി പ്രവര്‍ത്തകനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കല്ലാമല സ്വദേശി അമിത് ചന്ദ്രനെയാണ് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അമിതിന്റെ പിതാവ് വടകര റൂറല്‍ എസ്‌പിക്ക് പരാതി നല്‍കി. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ആരോപണം. ചോമ്പാല പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അമിത് ചന്ദ്രനെ കഴിഞ്ഞ ശനിയാഴ്‌ച രാത്രി പത്തരയോടെയാണ് കാറിടിക്കുന്നത്. ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കാറ് കയറ്റിയെന്ന് പരാതിയില്‍ പറയുന്നു. അപകടത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ആര്‍എംപി നേതാക്കള്‍ പറയുന്നത്.
Malabar News: കവര്‍ച്ചാശ്രമം തടയാന്‍ ശ്രമിച്ച രണ്ടുപേരെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം; പ്രതികള്‍ പിടിയില്‍
അപകടത്തില്‍ തുടയെല്ലുകള്‍ തകര്‍ന്ന അമിത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അതേസമയം ചോമ്പാല പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഹമ്മദ് നിഷാദാണ് അപകടമുണ്ടാക്കിയ വാഹനമോടിച്ചതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ ആയതിനാല്‍ ഇതുവരെയും പോലീസിന് അമിതിന്റെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.