കീവ്: അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് പൗരൻമാരെ ഒഴിപ്പിക്കുന്നതിന് എത്തിയ യുക്രൈൻ വിമാനം അജ്‌ഞാതർ തട്ടിക്കൊണ്ടു പോയി. യുക്രൈൻ വിദേശകാര്യ മന്ത്രി യേവ്ജെനി യാനിൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിമാനം ഇറാനിൽ ഇറക്കിയതായും അദ്ദേഹം അറിയിച്ചു. ആരാണ് സംഭവത്തിനു പിന്നിലെന്ന് വ്യക്‌തമല്ല.
ഞായറാഴ്‌ചയാണ് വിമാനം തട്ടിക്കൊണ്ടു പോയത്. അജ്‌ഞാതരായ ഒരു സംഘമാണ് വിമാനം തട്ടിയെടുത്തതെന്നും ഇവർ ഇറാനിലേക്ക് വിമാനം കടത്തിക്കൊണ്ടു പോയതായും മന്ത്രി പറഞ്ഞു. വിമാനം തട്ടിയെടുത്തവർ ആയുധധാരികൾ ആയിരുന്നെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇതു മൂലം അഫ്‌ഗാനിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള തുടർശ്രമങ്ങൾ മുടങ്ങി.
വിമാനത്തിന് പിന്നീട് എന്തു സംഭവിച്ചെന്ന കാര്യത്തിൽ ഇതുവരെയും വ്യക്‌തമായ ധാരണ ലഭിച്ചിട്ടില്ലെന്നാണ് സൂചന. സംഭവത്തിൽ നയതന്ത്ര ഇടപെടൽ നടന്നു വരികയാണെന്ന് മന്ത്രി പ്രസ്‌താവനയിൽ അറിയിച്ചു. അതേസമയം രാജ്യത്ത് എവിടെയും ഇത്തരത്തിൽ ഉക്രൈൻ വിമാനം എത്തിയിട്ടില്ലെന്നാണ് ഇറാൻ വാർത്തകളോട് പ്രതികരിച്ചത്.
Read Also: ഇസ്രോ ഗൂഢാലോചന; സിബി മാത്യൂസിന് മുൻകൂർ ജാമ്യം







































