ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗവും മുൻ രാജകുമാരനുമായ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ അറസ്‌റ്റിൽ. ഇന്ന് രാവിലെയാണ് പോലീസ് ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തതെന്നാണ് റിപ്പോർട്ടുകൾ. സർക്കാരിലെ ഔദ്യോഗിക ജെഫ്രി എപ്‌സ്‌റ്റീന് കൈമാറിയെന്ന രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ് അറസ്‌റ്റ്.
ആദ്ദേഹത്തിന്റെ 66ആം പിറന്നാൾ ദിനത്തിനാൽ സാൻഡ്രിംഗ്‌ഹാം എസ്‌റ്റേറ്റിലെ വസതിയിൽ നിന്ന് തോംസ് വാലി പോലീസ് ആൻഡ്രൂവിനെ അറസ്‌റ്റ് ചെയ്‌തത്. യുഎസിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്‌റ്റീനുമായുള്ള ബന്ധത്തെ തുടർന്ന് ആൻഡ്രൂവിനെതിരെ അന്വേഷണം നടന്നുവരികയായിരുന്നു.
തുടർന്നാണ് പബ്ളിക് ഓഫീസ് ദുരുപയോഗം ചെയ്‌തതിന് ആൻഡ്രൂവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ആൻഡ്രൂ ‘ട്രേഡ് എൻവോയ്’ ആയിരുന്ന കാലത്ത് എപ്‌സ്‌റ്റീനുമായി രഹസ്യരേഖകൾ പങ്കുവെച്ചെന്നാണ് പരാതി. കൃത്യമായ വിലയിരുത്തുകൾക്ക് ശേഷമാണ് പോലീസ് ആൻഡ്രൂവിന്റെ അറസ്‌റ്റിലേക്ക് കടന്നതിനും മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
ആൻഡ്രൂവിനെതിരെ അന്വേഷണം ഉണ്ടാകുമെന്ന് ഈമാസം ആദ്യം പോലീസ് വെളിപ്പെടുത്തിയിരുന്നു. അതേസമയം, എപ്‌സ്‌റ്റീൻ ഫയർസിൽ ആൻഡ്രൂവിനെതിരെ നിരവധി ലൈംഗികാരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും നിലവിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തതിന് മാത്രമാണ് നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളതെന്നും റിപ്പോർട്ടുകളിലുണ്ട്.
Most Read| ‘എഐ യന്ത്രങ്ങളെ ബുദ്ധിയുള്ളവരാക്കി, മനുഷ്യന്റെ കഴിവുകളെ വർധിപ്പിച്ചു’





































