ന്യൂഡെൽഹി: ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി അനുപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. ജൂൺ 8ന് ഗസറ്റ് വഴി പുറത്തുവിട്ട വിജ്ഞാപനത്തിലൂടെയാണ് രാഷ്ട്രപതി അനൂപ് ചന്ദ്ര പാണ്ഡെയെ നിയമിച്ചത്. ചീഫ് ഇലക്ഷൻ കമ്മീഷണർ (സിഇസി) സുശീൽ ചന്ദ്ര, ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ എന്നിവർക്കൊപ്പം ഇലക്ഷൻ കമ്മീഷന്റെ ഉന്നത എക്സിക്യൂട്ടീവ് ബോഡിയിലാകും അനൂപ് ചന്ദ്രയുടെ പ്രവർത്തനം.
1984 ബാച്ച് ഉത്തർപ്രദേശ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അനുപ് ചന്ദ്ര പാണ്ഡെ പ്രതിരോധ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായും, കേന്ദ്ര തൊഴിൽ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പുരാതന ചരിത്രത്തിൽ പിഎച്ച്ഡി നേടിയ അനുപ് ചന്ദ്ര പാണ്ഡെ ഉത്തർപ്രദേശിലെ അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യം, കുടുംബക്ഷേമം, ഭക്ഷ്യ വകുപ്പുകൾ എന്നിവയിൽ ജോയിന്റ് സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്.
Read Also: കെ സുരേന്ദ്രനെ ഡെൽഹിയിലേക്ക് വിളിപ്പിച്ചു; അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച







































