ഒളിവിലല്ല, മാറിനിൽക്കുന്നത് ഭയം മൂലം- കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്ന് ആന്റണി ടിജിൻ

By Trainee Reporter, Malabar News
child abuse case
Ajwa Travels

എറണാകുളം: തൃക്കാക്കരയിൽ രണ്ടര വയസുകാരിക്ക് പരിക്കേറ്റത് കളിക്കുന്നതിനിടെ വീണാണെന്ന് ആന്റണി ടിജിൻ. താൻ ഒളിവിൽ അല്ലെന്നും, പോലീസിനെ ഭയന്നാണ് മാറി നിൽക്കുന്നതെന്നും നേരത്തെയുള്ള പരാതിയിൽ പനങ്ങാട് പോലീസ് തന്നെ ക്രൂരമായി മർദ്ദിച്ചിരുന്നെന്നും ആന്റണി പ്രതികരിച്ചു. കുട്ടി കളിക്കുന്നതിനിടെ വീണതാണെന്നാണ് ഇയാൾ പറയുന്നത്. സംഭവത്തിന് പിന്നാലെ ആന്റണി ഒളിവിൽ പോയതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിനിടെയാണ് ആന്റണിയുടെ പ്രതികരണം.

കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റത് കുന്തിരിക്കം വീണാണ്. അപസ്‌മാരം കണ്ടതോടെ താനാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും, നിരപരാധിത്വം തെളിയിക്കണമെന്നും ഇതിനായി പോലീസിനെ ചെന്ന് ഉടൻ കാണുമെന്നും ആന്റണി പറഞ്ഞു. ആന്റണിയാണ് കുഞ്ഞിനെ പീഡിപ്പിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. എന്നാൽ, വീണ് പരിക്കേറ്റതാണെന്ന മൊഴിയിൽ തന്നെയാണ് കുട്ടിയുടെ അമ്മ ഇപ്പോഴും ഉറച്ചുനിൽക്കുന്നത്.

ഈ സാഹചര്യത്തിൽ ഇവർക്കൊപ്പം ആന്റണി ടിജിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാൽ, ആന്റണിയാണെന്ന് മർദ്ദനത്തിന് പിന്നിലെന്ന ആരോപണവുമായി കുഞ്ഞിന്റെ അച്ഛൻ രംഗത്തെത്തി. കൂടാതെ, ആന്റണിയുടെ സംശയാസ്‌പദ പശ്‌ചാത്തലത്തെ കുറിച്ച് പോലീസിന് നിരവധി വിവരങ്ങളും ലഭിച്ചു. തുടർന്നാണ് ഇയാളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ, ഇന്നലെ പകൽ മുഴുവൻ ഇയാളുടെ ഫോണിൽ വിളിച്ചെങ്കിലും ഒരു പ്രതികരണവും ഇല്ലായിരുന്നു.

അതിനിടെ ആന്റണി കർണാടകയിലേക്ക് കടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇയാളുടെ ഫോൺ രേഖകൾ പ്രകാരം വയനാട്ടിലെ മുത്തങ്ങയിൽ വെച്ചാണ് അവസാനം ഫോൺ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇയാൾ കർണാടകയിലേക്ക് കടന്നിരിക്കാമെന്നായിരുന്നു പോലീസ് നിഗമനം. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിരിക്കെയാണ് ആന്റണി പ്രതികരണവുമായി രംഗത്തെത്തിയത്.

അതേസമയം, വെന്റിലേറ്ററിൽ മൂന്നാം ദിവസം പിന്നിടുകയാണ് പിഞ്ചുകുഞ്ഞ്. 24 മണിക്കൂർ കൂടി കഴിഞ്ഞാലേ എന്തെങ്കിലും പറയാനാകൂ എന്നാണ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോക്‌ടർമാർ പറയുന്നത്. കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിന്റെ ഇരുവശത്തും നീർക്കെട്ടും രക്‌തസ്രാവവും ഉണ്ടെന്നും അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും ഡോക്‌ടർമാർ അറിയിച്ചു.

Most Read: ഹരിദാസ് വധക്കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE