ചെന്നൈ: ഇസ്‌ലാം മതം സ്വീകരിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രശസ്‌ത സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍. ഹിന്ദുസ്‌ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് റഹ്‌മാന്‍ മതപരിവര്‍ത്തനത്തെ കുറിച്ച് മനസ്സു തുറന്നത്.
‘ഇസ്‌ലാമിലേക്ക് മതം മാറുന്നു എന്നല്ല, ഒരിടം കണ്ടെത്തുക എന്നതാണ്. കാര്യങ്ങള്‍ അങ്ങേയറ്റം സവിശേഷമാണ് എന്നാണ് ആത്‍മീയ അധ്യാപകര്‍, സൂഫി ഗുരുക്കള്‍ എന്നിവര്‍ എന്നെയും മാതാവിനെയും പഠിപ്പിച്ചത്. എല്ലാ വിശ്വാസത്തിലും ഇത്തരം സവിശേഷതകള്‍ ഉണ്ട്. ഇതാണ് നമ്മള്‍ തിരഞ്ഞെടുത്തത്. ഞങ്ങള്‍ അതിനു മുമ്പില്‍ ഉറച്ചു നില്‍ക്കുന്നു.’ റഹ്‌മാന്‍ പറഞ്ഞു.
ഒരാള്‍ക്കും ആരിലും ഒന്നും അടിച്ചേല്‍പ്പിക്കാനാകില്ലെന്നും ചരിത്രം ബോറായതുകൊണ്ട് ഇകണോമിക്‌സോ സയന്‍സോ എടുത്തോളൂ എന്ന് നിങ്ങളുടെ മകനോടോ മകളോടോ പറയാന്‍ ആകില്ലെന്നും അതെല്ലാം വ്യക്‌തിപരമായ ഇഷ്‌ടമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ വിശ്വാസങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഹ്‌മാന്റെ ആദ്യത്തെ പ്രൊജക്‌ടായ റോജ സിനിമക്ക് മുമ്പായിരുന്നു മതം മാറിയതെന്നും റോജയുടെ ഫിലിം ക്രെഡിറ്റില്‍ അവസാന നിമിഷമാണ് പഴയ പേരായ ദിലീപ് കുമാറിന് പകരം എആര്‍ റഹ്‌മാന്‍ എന്ന പേര് വെച്ചതെന്നും അദ്ദേഹത്തെക്കുറിച്ചുള്ള നോട്ട്സ് ഓഫ് എ ഡ്രീം എന്ന പുസ്‌തകത്തില്‍ പറയുന്നുണ്ട്.
Read also: സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളി





































