സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് നികുതി വെട്ടിപ്പ് കേസില്‍ കോടതി നോട്ടീസ്

By News Desk, Malabar News
MalabarNews_A R Rahman
A.R Rahman
Ajwa Travels

ചെന്നൈ: സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് നികുതി വെട്ടിപ്പ് കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ആദായ നികുതി വകുപ്പ് നല്‍കിയ അപ്പീലിലാണ് കോടതി നോട്ടീസ് അയച്ചത്. 3.5 കോടിയുടെ പ്രതിഫല തുക എ.ആര്‍ റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.

യു.കെ ആസ്ഥാനമായ ലിബ്ര മൊബൈല്‍സിന്റെ റിങ് ടോണ്‍ കംപോസ് ചെയ്ത് നല്‍കിയതിന്റെ പ്രതിഫലമാണ് റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് നല്‍കിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇത് നികുതി വെട്ടിക്കാനായിരുന്നു എന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. 2010 ലാണ് എ.ആര്‍ റഹ്മാന്‍ യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക്  വേണ്ടി റിങ് ടോണ്‍ കമ്പോസ് ചെയ്തത്. 2015 ലാണ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE