തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായുള്ള കരാർ പുതുക്കി സർക്കാർ. ടെൻഡറില്ലാതെ സർക്കാർ പദ്ധതികളുടെ കരാർ തുടർന്നും ഊരാളുങ്കലിന് ഏറ്റെടുക്കാം. ഈ മാസം 31 വരെയാണ് കാലാവധി നീട്ടി നൽകിയത്. ഊരാളുങ്കലിന്റേത് അടക്കം 46 ഏജൻസികളുടെ അനുമതിയാണ് സർക്കാർ നീട്ടിയത്.
46 അക്രഡിറ്റഡ് കരാർ ഏജൻസികൾക്ക് അവകാശം പുതുക്കി നൽകിയ കൂട്ടത്തിൽ ഊരാളുങ്കലിനെയും ഉൾപ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി. ഇതിൽ 40 ഏജൻസികളും സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്നവയാണ്.
അഗ്രി ഹോൾട്ടികൾച്ചർ സൊസൈറ്റി, പിണറായി ഇൻഡസ്ട്രിയൽ സൊസൈറ്റി, കോസ്റ്റ്ഫോർഡ്, ഹാബിറ്റാറ്റ്, തൃശൂർ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഊരാളുങ്കൽ സൊസൈറ്റി എന്നിവയാണ് സർക്കാർ ഇതര അക്രഡിറ്റഡ് ഏജൻസികൾ. ഇവർക്ക് നൽകിയിരുന്ന രണ്ടുവർഷത്തെ അവകാശം കഴിഞ്ഞ മേയ് 31ന് അവസാനിച്ചിരുന്നു.
Most Read| വിപിഎന്നിന് കടുത്ത നിയന്ത്രണങ്ങൾ വരുന്നു; പുതിയ നിയമം നടപ്പാക്കാൻ കേന്ദ്രം


































