ഹോർമുസ് പഴയപടി; പ്രകൃതിവാതക വിതരണത്തിലെ നിയന്ത്രണങ്ങൾ നീക്കി കേന്ദ്രം

അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്തിയതിനെ തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി എൽഎൻജി കപ്പലുകളുടെ ഗതാഗതം പുനഃരാരംഭിച്ചതോടെയാണ് ഈ നടപടി.

By Senior Reporter, Malabar News
oil tanker ship
Rep. Image

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ കരാറിൽ എത്തിയതിനെ തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി എൽഎൻജി കപ്പലുകളുടെ ഗതാഗതം പുനഃരാരംഭിച്ചതോടെയാണ് ഈ നടപടി.

സംഘർഷത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതാണ് വിതരണ പ്രതിസന്ധിക്ക് കാരണമായത്. ഇന്ധനക്കപ്പലുകൾ തടസപ്പെട്ട സാഹചര്യത്തിൽ പല വിതരണക്കാരും കരാർ വ്യവസ്‌ഥകളിൽ നിന്നുള്ള ഒഴിവാകൽ തേടിയിരുന്നു. ഇതേത്തുടർന്ന് വാതകത്തിന്റെ തുല്യമായ വിതരണവും ലഭ്യതയും ഉറപ്പാക്കുന്നതിനായി മാർച്ച് ഒമ്പതിന് സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവന്നു.

പ്രകൃതിവാതകത്തിന്റെ ഉൽപ്പാദനം, വിവിധ മേഖലകൾക്കുള്ള വിഹിതം, ഉപയോഗം എന്നിവ ക്രമീകരിക്കാനും ലഭ്യമായ വാതകം മുൻഗണനാ വിഭാഗങ്ങളിലേക്ക് തിരിച്ചുവിടാനും ഈ ഉത്തരവ് സർക്കാരിനെ അനുവദിച്ചു. നിലവിൽ പശ്‌ചിമേഷ്യയിലെ സാഹചര്യം മെച്ചപ്പെടുകയും എൽഎൻജി നീക്കം സാധാരണ നിലയിലാവുകയും ചെയ്‌തിട്ടുണ്ട്‌. ഇതേത്തുടർന്ന് അടിയന്തര വിതരണ നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു.

ഇന്ത്യയുടെ ഊർജ സുരക്ഷയിൽ ഹോർമുസ് കടലിടുക്ക് നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. രാജ്യം ഉപയോഗിക്കുന്ന പ്രകൃതിവാതകത്തിന്റെ പകുതിയോളവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിൽ 65 ശതമാനത്തോളം എൽഎൻജി വിതരണവും വരുന്നത് പശ്‌ചിമേഷ്യയിൽ നിന്നാണ്.

ലോകത്തെ ആകെ ഇന്ധന കയറ്റുമതിയുടെ 20 ശതമാനവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. ഖത്തറിൽ നിന്നുള്ള മിക്ക എൽഎൻജി കപ്പലുകളും ഇതുവഴിയാണ് കടന്നുപോകുന്നത് എന്നതിനാലാണ് ഹോർമുസിലെ തടസങ്ങൾ ഇന്ത്യയെ ഗുരുതരമായി ബാധിക്കുന്നത്.

Most Read| ഊരാളുങ്കലുമായി കരാർ പുതുക്കി സർക്കാർ; ഈ മാസം 31 വരെ കാലാവധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE