പാലക്കാട്: നെൻമാറയിൽ ഫാം ഹൗസിൽ നിന്ന് ചാരായവും വാഷും പിടികൂടിയതിന് പിന്നാലെ നടത്തിപ്പുകാരനായ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്. ഡിവൈഎഫ്ഐ നെൻമാറ മേഖല സെക്രട്ടറി ഉണ്ണി ലാലിനെതിരെയാണ് എക്സൈസ് കേസെടുത്തത്. കഴിഞ്ഞ രാത്രിയിൽ ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയത് മനസിലാക്കിയ ഉണ്ണി ലാൽ ഓടിരക്ഷപെട്ടു.
ഒരു ലിറ്റർ ചാരായവും പത്ത് ലിറ്ററിലധികം വാഷും അടുപ്പും ഗ്യാസ് സിലിണ്ടറും ഉൾപ്പടെ കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. ഒളിവിൽ പോയ ഉണ്ണിലാലിനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പശു വളർത്തലിന്റെ മറവിൽ പതിവായി വ്യാജ വാറ്റ് നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നെൻമാറ എക്സൈസ് സംഘം രാത്രിയിൽ പരിശോധനക്കെത്തിയത്.
Also Read: നിയമസഭാ കയ്യാങ്കളി കേസ്; വി ശിവൻകുട്ടി ഉൾപ്പടെയുള്ളവർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി








































