ബിജെപി രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക; ആറൻമുളയിൽ കുമ്മനം, കുണ്ടറയിൽ റോബിൻ

തിരുവനന്തപുരം സെൻട്രൽ, കണ്ണൂർ എന്നിവിടങ്ങൾ ഒഴിച്ചിട്ടാണ് ബിജെപി സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

By Senior Reporter, Malabar News
bjp
Rep. Image
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആറൻമുളയിൽ കുമ്മനം രാജശേഖരൻ മൽസരിക്കും. റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷണൻ കുണ്ടറയിൽ നിന്ന് ജനവിധി തേടും.

ധർമ്മടത്ത് കെ. രഞ്‌ജിത്ത്, ഗുരുവായൂരിൽ ബി. ഗോപാലകൃഷ്‌ണൻ, നാട്ടികയിൽ സിസി. മുകുന്ദൻ, കൊല്ലത്ത് ഡോ. പ്രതാപ്, തൃത്താലയിൽ വി. ഉണ്ണിക്കൃഷ്‌ണൻ തുടങ്ങിവർ മൽസരിക്കും. പറവൂരിൽ വൽസല പ്രസന്ന കുമാറാണ് സ്‌ഥാനാർഥി. തിരുവനന്തപുരം സെൻട്രൽ, കണ്ണൂർ എന്നിവിടങ്ങൾ ഒഴിച്ചിട്ടാണ് ബിജെപി സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

നാല് വനിതകൾ രണ്ടാംഘട്ട പട്ടികയിലുണ്ട്. 47 സ്‌ഥാനാർഥികളെ ഉൾപ്പെടുത്തിയാണ് ആദ്യഘട്ട പട്ടിക പുറത്തിറക്കിയത്. ഇതുവരെ 86 പേരുടെ പട്ടികയും ബിജെപി പുറത്തുവിട്ടത്. സമീപകാലത്ത് സിപിഐ, കോൺഗ്രസ് പാർട്ടികൾ വിട്ട് ബിജെപിയിൽ ചേർന്നവരും ആദ്യ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE