തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ കൂടുതൽ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി എടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് അസി. എൻജിനിയർ സുനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്‌തു. സ്വർണം പൊതിഞ്ഞ ദ്വാരപാലക ശിൽപ്പം ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ കൈയിൽ കൊടുത്തുവിടുമ്പോൾ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് നടപടി.
അക്കാലത്തുണ്ടായിരുന്ന വിരമിച്ച ജീവനക്കാരോട് വിശദീകരണം തേടാനും ഇന്ന് ചേർന്ന യോഗം തീരുമാനിച്ചു. പത്ത് ദിവസത്തിനുള്ളിൽ ഇവർ മറുപടി നൽകണം. വിവാദമായി ബന്ധപ്പെട്ട് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബുവിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. സുനിൽ കുമാറിന്റെ പേര് പ്രതിപ്പട്ടികയിൽ വന്നതോടെയാണ് നടപടി.
നേരത്തെ പുറത്തുവന്ന ദേവസ്വം വിജിലൻസിന്റെ റിപ്പോർട് അടക്കം ഇന്നത്തെ യോഗം ചർച്ച ചെയ്‌തു. സുനിൽ കുമാറിന്റെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. പ്രതിപട്ടികയിൽ ഉൾപ്പെടുന്നവരിൽ രണ്ടു പേരാണ് ഇപ്പോഴും സർവീസിൽ തുടരുന്നത്.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം