കോഴിക്കോട്: കോവിഡ് ചികിൽസാകേന്ദ്രത്തിലേക്ക് കൊണ്ടുവന്ന ബ്രഡിൽ പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമം. ഫറോക്ക് കോളേജ് ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന എഫ്എൽടിസിയിലാണ് സംഭവം. കോവിഡ് രോഗബാധിതനായി ചികിൽസയിൽ കഴിയുന്ന ആൾക്ക് സുഹൃത്താണ് ബ്രഡിലൂടെ പുകയില എത്തിച്ച് കൊടുക്കാൻ ശ്രമിച്ചത്.
ചികിൽസയിൽ കഴിയുന്നവർക്ക് ബന്ധുക്കളും സുഹൃത്തുക്കളും ബ്രഡും പഴങ്ങളുമെല്ലാം എത്തിച്ച് കൊടുക്കാറുണ്ട്. ഇവ ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാണ് രോഗികൾക്ക് നൽകുക. ഇത്തരത്തിൽ നടത്തിയ പരിശോധനയിലാണ് ബ്രഡിലെ ചെറിയ മാറ്റം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ അധികൃതർ കവർ വിശദമായി പരിശോധിക്കുകയായിരുന്നു.
ബ്രഡ് തുരന്ന ശേഷം നിരോധിത ഉൽപന്നങ്ങളുടെ പാക്കറ്റുകൾ ഒളിപ്പിച്ച നിലയിലായിരുന്നു. ബ്രഡിന് കുറുകെയായി മുറിച്ചത് പോലെ തോന്നിയതാണ് പുകയില കണ്ടെത്താൻ അധികൃതരെ സഹായിച്ചത്.
Read also: റെയ്ഡ്; ഇഡി സംഘം ബിനീഷ് കോടിയേരിയുടെ വീട്ടിൽ