റിയാദ്: മരുഭൂമിയിൽ നിന്നും ശേഖരിച്ച വിറകുകൾ വിൽക്കാനുള്ള ശ്രമത്തിനിടെ സൗദിയിൽ ഇന്ത്യക്കാരടക്കം 69 പേർ പിടിയിൽ. വിറക് കയറ്റിയ 188 ലോറികളും പിടിച്ചെടുത്തു. പരിസ്‌ഥിതി നിയമം കർശനമാക്കിയതിന് പിന്നാലെയാണ് നടപടി. പുതിയ നിയമപ്രകാരം രാജ്യത്ത് മരങ്ങൾ മുറിക്കുന്നതും വിൽക്കുന്നതും രണ്ട് ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. രാജ്യത്ത് മരങ്ങൾ വെച്ചുപിടിപ്പിക്കുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്.
തണുപ്പുകാലം ആരംഭിച്ചതിനാൽ വിറക് വിൽപന സജീവമായിട്ടുണ്ട്. ഈ പശ്‌ചാത്തലത്തിലാണ് പരിസ്‌ഥിതി സുരക്ഷാ വിഭാഗം പരിശോധന ശക്‌തമാക്കിയത്. ആറ് ഇന്ത്യക്കാരടക്കം 32 വിദേശികളാണ് അറസ്‌റ്റിലായത്. 37 സ്വദേശികളെയും അറസ്‌റ്റ് ചെയ്‌തു. റിയാദ്, മക്ക, മദീന, ഖസീം, കിഴക്കൻ പ്രവിശ്യ, അൽജൗഫ്, വടക്കൻ മേഖല, തബൂക്ക് എന്നിവിടങ്ങളിലാണ് നിയമലംഘനം കണ്ടെത്തിയത്.
വിറകു കടത്തിന് 10,000 റിയാലാണ് ഏറ്റവും കുറഞ്ഞ പിഴ. മരം വെട്ടിയതായി കണ്ടാൽ അരലക്ഷം റിയാൽ വരെ പിഴ ലഭിക്കാം. പാർക്കുകളിലും തുറന്ന പ്രദേശങ്ങളിലും മരം വെട്ടി നശിപ്പിക്കുന്നതും തീകായാൻ നിലത്ത് നേരിട്ട് തീയിടുന്നതും ശിക്ഷാർഹമാണ്.
National News: സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം; നിയമം പാസാക്കാന്‍ മഹാരാഷ്‍ട്ര







































