സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം; നിയമം പാസാക്കാന്‍ മഹാരാഷ്‍ട്ര

By Syndicated , Malabar News
voilece against women_Malayalam
Ajwa Travels

മുംബൈ: സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാന്‍  കര്‍ശന നിയമം നടപ്പിലാക്കാന്‍  മഹാരാഷ്‍ട്ര സര്‍ക്കാര്‍. സ്‍ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് വധശിക്ഷയടക്കം ലഭിക്കുന്ന തരത്തിലുള്ള കരടുനിയമത്തിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കി. വധശിക്ഷക്ക്  പുറമെ ജീവപര്യന്തം, കനത്തപിഴ എന്നിവയും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ നിയമം ഫലപ്രദമായി നടപ്പിലാക്കാന്‍  ഐപിസി, സിആര്‍പിസി,പോക്‌സോ ആക്റ്റുകളില്‍ ഭേദഗതി വരുത്താനുള്ള സാധ്യതകളും പരിശോധിക്കുമെന്നും വൈകാതെ തന്നെ ഇത് നിയമസഭയിലെത്തുമെന്നും ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ് അറിയിച്ചു.

‘ശക്‌തി ആക്റ്റ്’ എന്ന പേരിലുള്ള ബില്ലില്‍  സ്‍ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പതിനഞ്ച് ദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി മുപ്പത് ദിവസത്തിനുള്ളില്‍ വിചാരണ ആരംഭിക്കുന്ന തരത്തിലാകും. നിശ്‌ചിത കാലയളവിനുള്ളില്‍ അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കി കടുത്തശിക്ഷ തന്നെ ഉറപ്പാക്കുന്നതാകും പുതിയ നിയമം.

Read also: നരേന്ദ്രമോദി കര്‍ഷകരുടെ പ്രധാനമന്ത്രി; സമരത്തിന് പിന്നില്‍ ചൈനയും പാകിസ്‌ഥാനും; കേന്ദ്രമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE