ന്യൂഡെൽഹി: അമേരിക്കയുടെ ആക്രമണത്തെ നേരിടാൻ ഇറാൻ പൂർണ സജ്‌ജമാണെന്ന് ഇറാനിയൻ കോൺസൽ ജനറൽ സയീദ് റെസ മൊസായബ് മൊത്‌ലഗ്. യുഎസിന്റെ ഭീഷണി വർധിച്ചിട്ടുണ്ടെങ്കിലും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി സുരക്ഷിതനാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
ഖമനയി ഒളിച്ചിരിക്കുകയല്ലെന്നും രാജ്യത്തെ പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികളാണെന്നും സയീദ് റെസ ആരോപിച്ചു. ഉപരോധ ഭീഷണികൾക്കിടയിലും ഇറാനും ഇന്ത്യയും തമ്മിലുള്ള സഹകരണം നിലനിർത്താൻ ഇരുരാജ്യങ്ങളും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇറാൻ ആഭ്യന്തര പ്രതിസന്ധി നേരിടുകയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇറാനിലെ പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേന സംയമനം പാലിച്ചു. എന്നാൽ, ഇറാൻ പുറത്തുള്ള നേതാക്കളിൽ നിന്ന് നിർദ്ദേശം ലഭിച്ചതോടെ തീവ്രവാദ ഘടകങ്ങൾ അട്ടിമറി പ്രവർത്തനങ്ങൾ ആരംഭിച്ചു. പൊതുമുതലിനും പൗരൻമാരുടെ സ്വത്തുക്കൾക്കും നാശമുണ്ടായി.
സംഘർഷങ്ങളിൽ ആകെ 3117 പേർ കൊല്ലപ്പെട്ടു. ഇതിൽ 2427 പേർ സാധാരണക്കാരും സുരക്ഷാ സേനാംഗങ്ങളുമാണ്. 60 തീവ്രവാദികൾ കൊല്ലപ്പെട്ടു. പ്രതിഷേധക്കാരിൽ ഭൂരിഭാഗവും വിദേശ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് പരിശീലനം ലഭിച്ചവരോ അവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നവരോ ആണെന്നും സയീദ് റെസ മൊസായബ് മൊത്‌ലഗ് അവകാശപ്പെട്ടു.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം








































