ലഖ്‌നൗ: ശ്രീരാമനില്ലാതെ അയോധ്യ ഇല്ലെന്നും രാമനുള്ള സ്‌ഥലത്താണ് അയോധ്യ എന്നും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. അയോധ്യയിൽ രാമായണ കോൺക്ളേവ് ഉൽഘാടനം സംസാരിക്കുക ആയിരുന്നു അദ്ദേഹം.
‘രാമനില്ലാതെ അയോധ്യ അയോധ്യയാവില്ല. എവിടെയാണോ രാമൻ, അയോധ്യ അവിടെയാണ്. ശ്രീരാമൻ ഈ നഗരത്തിലാണ് വസിക്കുന്നത്. അതുകൊണ്ട് ഈ സ്‌ഥലം അയോധ്യയാണ്. ശ്രീരാമനോടും രാമകഥകളോടുമുള്ള ഭക്‌തിയും സ്‌നേഹവും കാരണമാകും എന്റെ കുടുംബം എനിക്ക് ഈ പേരു നൽകിയത്’- രാഷ്‌ട്രപതി പറഞ്ഞു.
അയോധ്യ എന്നാൽ ആർക്കും യുദ്ധം ചെയ്യാൻ സാധിക്കാത്തത് എന്നാണ് അർഥമെന്നും രാഷ്‌ട്രപതി പറഞ്ഞു. രാമായണ കോണ്‍ക്ളേവിന്റെ തപാൽ കവർ രാഷ്‌ട്രപതി അനാവരണം ചെയ്‌തു. വിവിധ പദ്ധതികളുടെ ഉൽഘാടനം ഉൾപ്പെടെ നിർവ്വഹിക്കാനാണ് രാഷ്‌ട്രപതിയുടെ നാലുദിന യുപി സന്ദര്‍ശനം. സംസ്‌ഥാന സർക്കാരിന്റെ പരിപാടികൾക്ക് പുറമെ നിർമ്മാണം പുരോഗമിക്കുന്ന രാമക്ഷേത്രം സന്ദർശിക്കുമെന്നും പൂജകൾ നടത്തുമെന്നും രാഷ്‌ട്രപതി ഭവൻ അറിയിച്ചിരുന്നു.
Kerala News: സംസ്‌ഥാനത്തെ കോവിഡ് പരിശോധനാ രീതി പുതുക്കി