കണ്ണൂർ: കൊട്ടിയൂരിൽ ക്ഷേത്ര ദർശനത്തിനിടെ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. കാസർഗോഡ് ഹൊസ്‌ദുർഗ് സ്വദേശി അഭിജിത്തിന്റെ (28) മൃതദേഹമാണ് മണത്തണ ഓടംതോടിന് സമീപം കണ്ടെത്തിയത്.
പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ അഭിജിത്ത് ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമെത്തിയവർ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാൻ വിളിച്ചപ്പോഴാണ് അഭിജിത്തിനെ കാണാതായ വിവരമറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്‌ച വൈകീട്ടാണ് അഭിജിത്തിനെ കാണാതായത്.
അന്നേ ദിവസം തന്നെ കാണാതായ കോഴിക്കോട് അത്തോളി സ്വദേശി നിഷാന്തിന്റെ (40) മൃതദേഹവും ഇന്നലെ മണത്തണയിൽ നിന്ന് കണ്ടെത്തിയിരുന്നു. ക്ഷേത്രത്തിൽ നിന്നും പത്തുകിലോമീറ്റർ അപ്പുറം മണത്തണ അണുങ്ങോട് പുഴയോരത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യ പോലീസിനെ അറിയിക്കുകയായിരുന്നു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!