ഡെൽഹി: ഭുവനേശ്വര്‍ ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി കേരളത്തിന്റെ വനിതാ ടീം. തുടർച്ചയായ നാലാം കിരീടവും സ്വന്തമാക്കിയാണ് കേരളം ചരിത്ര നേട്ടം സ്വന്തമാക്കിയത്.
നാലാംതവണയും റെയില്‍വേസിനെ തകർത്താണ് കേരള വനിതകള്‍ കിരീടം ചൂടിയത്. വാശിയേറിയ കലാശക്കളിയില്‍ ചിരവൈരികളായ ഇന്ത്യന്‍ റെയില്‍വേസിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് കേരളം കീഴടക്കിയത്.
ചരിത്രത്തിൽ ആദ്യമായാണ് കേരളം തുടര്‍ച്ചയായി നാലുതവണ കിരീടമണിയുന്നത്. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പതിനാലാം കിരീടമാണിത്.
Most Read: എബിജി ബാങ്ക് തട്ടിപ്പ്; കേന്ദ്രത്തിനും പങ്കെന്ന് കോൺഗ്രസ്






































