മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. അരക്കോടി രൂപയോളം വില വരുന്ന സ്വര്‍ണവും ഇലക്ട്രോണിക് ഉപകരണങ്ങളും സിഗരറ്റുമാണ് കാസര്‍ഗോഡ് സ്വദേശികളായ മൂന്ന് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടിച്ചെടുത്തത്.
ദുബായില്‍ നിന്നെത്തിയ സെയ്ദു ചെമ്പരിക്ക, ഇബ്രാഹിം ബാദ്ഷാ, ഷാര്‍ജയില്‍ നിന്നെത്തിയ അബ്ദുള്‍ ബാസിത്ത് കുഞ്ഞി അബൂബക്കര്‍ എന്നിവരാണ് പിടിയിലായത്.
സെയ്ദു ചെമ്പരിക്കയില്‍ നിന്ന് ആറ് ലക്ഷം രൂപയോളം വില വരുന്ന 116ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ സ്റ്റാന്‍ഡിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇതേ വിമാനത്തില്‍ ഉണ്ടായിരുന്ന ഇബ്രാഹിം ബാദ്ഷായുടെ പക്കല്‍ നിന്നും 321ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് 16 ലക്ഷം രൂപയിലധികം വിലവരുമെന്നാണ് അധികൃതര്‍ പറയുന്നത്. വയര്‍ലെസ് സ്പീക്കറിലും ഫേഷ്യല്‍ ഗണ്ണിലും സ്വര്‍ണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
അതേസമയം ഷാര്‍ജയില്‍ നിന്നും എത്തിയ അബ്ദുള്‍ ബാസിത്ത് കുഞ്ഞി അബൂബക്കറില്‍ നിന്നും 360ഗ്രാം സ്വര്‍ണവും കണ്ടെത്തി. ശരീരത്തിലും ബാഗിലുമായാണ് 18 ലക്ഷം രൂപയിലധികം വില വരുന്ന സ്വര്‍ണം ഇയാള്‍ ഒളിപ്പിച്ചത്. കൂടാതെ നാല് ഡ്രോണുകളും സിഗരറ്റുകളും ഇയാളില്‍ നിന്ന് കസ്റ്റംസ് കണ്ടെത്തി.
Malabar News: മുക്കുപണ്ടം പണയം വെച്ച് 1.69 കോടി തട്ടിയ കേസ്; പ്രതിക്ക് മണിചെയിൻ ഇടപാടും







































