കണ്ണൂർ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് വിദേശ കറൻസി പിടികൂടി. കണ്ണൂർ വിമാനത്താവളത്തിലൂടെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 18 ലക്ഷത്തിന്റെ വിദേശ കറൻസിയാണ് പിടികൂടിയത്. ദുബായിലേക്ക് പോകാനെത്തിയ കണ്ണൂർ സ്വദേശി റനീസിൽ നിന്ന് 12,26,250 രൂപ മൂല്യമുള്ള 15,000 യുഎസ് ഡോളറാണ് പിടികൂടിയത്.
മറ്റൊരു കണ്ണൂർ സ്വദേശി റസനാസിൽ നിന്ന് 6,40,500 രൂപ മൂല്യമുള്ള സൗദി റിയാലുമാണ് പിടികൂടിയത്. കസ്‌റ്റംസ് അസിസ്‌റ്റന്റ് കമ്മീഷണർ ശിവരാമൻ, സൂപ്രണ്ടുമാരായ അസീബ്, കെ ജിനേഷ്, വില്യംസ്, ശ്രീവിദ്യ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതേസമയം, കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നും സ്വർണം പിടികൂടി.
ഒരുകോടി രൂപ മൂല്യമുള്ള സ്വർണവുമായി യുവതിയാണ് പിടിയിലായത്. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കണ്ടൻ പ്ളാക്കിൽ അസ്‌മാബീവിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അടിവസ്‌ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവതി കസ്‌റ്റംസിന്റെ പിടിയിലായത്.
Most Read: ബ്രഹ്‌മപുരം തീപിടിത്തം; സഭയിൽ വാക്‌പോര്- മൗനം തുടർന്ന് മുഖ്യമന്ത്രി