ബ്രഹ്‌മപുരം തീപിടിത്തം; സഭയിൽ വാക്‌പോര്- മൗനം തുടർന്ന് മുഖ്യമന്ത്രി

ബ്രഹ്‌മപുരം തീപിടിത്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നു. എന്നാൽ, അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സഭാ നടപടികൾ പ്രതിപക്ഷം ബഹിഷ്‌കരിച്ചു.

By Trainee Reporter, Malabar News
Brahmapuram fire; War of words in the assembly - silence followed by the Chief Minister
Ajwa Travels

തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഇന്ന് ഭരണ-പ്രതിപക്ഷ വാക്‌പോര്. വിഷയത്തിൽ സഭയിലും മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടർന്നു. അടിയന്തിര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം നൽകിയ നോട്ടീസിന് ആരോഗ്യമന്ത്രി വീണാ ജോർജും തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷും മറുപടി നൽകി. സഭയിൽ ഉണ്ടായിരുന്നിട്ടും വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ല.

സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രി എന്ത് ചെയ്യുകയാണെന്ന ചോദ്യം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉയർത്തിയെങ്കിലും മുഖ്യമന്ത്രി മൗനം തുടർന്നു. കൊച്ചിയെ 12 ദിവസമായിട്ടും ശ്വാസം മുട്ടിക്കുന്ന വിശപ്പുകയെ ചൊല്ലി വലിയ പോരിനാണ് ഇന്ന് സഭ സാക്ഷിയായത്. ബ്രഹ്‌മപുരം തീപിടിത്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നു. എന്നാൽ, അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സഭാ നടപടികൾ പ്രതിപക്ഷം ബഹിഷ്‌കരിച്ചു.

നിർണായകമായ ഒരു വിഷയത്തിൽ നിയമസഭയിൽ മന്ത്രിമാരുടെ മറുപടികൾ പ്രകോപനം ഉണ്ടാക്കുന്ന രീതിയിൽ ആണെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. കരാറുകാരെ സംരക്ഷിക്കാനാണ് അന്വേഷണം നടത്താത്തത്. കരാർ കമ്പനിക്ക് സർക്കാർ ക്ളീൻ സർട്ടിഫിക്കറ്റ് നൽകി കഴിഞ്ഞു. മുഖ്യമന്ത്രി ഈ വിഷയം തൊടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സഭയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ആഞ്ഞടിച്ച വിഡി സതീശൻ, ഇത്രയേറെ വലിയൊരു ദുരന്തം ഉണ്ടായിട്ടും മുഖ്യമന്ത്രി എന്താണ് ചെയ്‌തതെന്ന ചോദ്യമുയർത്തി. മൂന്നാം ദിവസവും ഒരു പ്രശ്‌നവും ഇല്ലെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ഇത് ഏത് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആണെന്ന് വ്യക്‌തമാക്കണം. തദ്ദേശ വകുപ്പ് മാതൃ കരാർ കമ്പനിയുടെ വക്‌താവായി മാറിയെന്നും സതീശൻ കുറ്റപ്പെടുത്തി.

ഡയോക്‌സിൻ കലർന്ന വിശപ്പുകയാണ് കൊച്ചിയിലാകെ വ്യാപിച്ചത്. ഇപ്പോഴും തീ അണഞ്ഞിട്ടില്ല. അയൽ ജില്ലകളിലേക്ക് വരെ വിഷപ്പുക വ്യാപിക്കുകയാണ്. ലക്ഷക്കണക്കിന് ടൺ പ്‌ളാസ്‌റ്റിക് മാലിന്യങ്ങളാണ് കത്തിക്കൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ രക്‌തത്തിൽ കലർന്നാൽ കാൻസർ, ശ്വാസകോശ രോഗങ്ങൾ, വന്ധ്യത തുടങ്ങിയ രോഗങ്ങൾ ഉണ്ടാകും. ഇപ്പോഴും തീ പടർന്ന് പിടിക്കുകയാണ്. വളരെ അപകടകരമായ സ്‌ഥിതിയാണ് കൊച്ചിയിൽ ഉള്ളത്. ഇത്രയേറെ വിഷം പടരുമ്പോഴും പത്താം ദിവസമാണ് ജനങ്ങളോട് മാസ്‌ക് ധരിക്കാൻ ആരോഗ്യമന്ത്രി പറഞ്ഞത്. എന്ത് ക്രൈസിസ് മാനേജ്‌മെന്റ് ആണിതെന്നും വിഡി സതീശൻ ചോദിച്ചു.

അതേസമയം, തീപിടിത്ത വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരനും രംഗത്തെത്തി. ബ്രഹ്‌മപുരത്ത് നടന്നത് ഗുരുതരമായ അഴിമതിയും സ്വജനപക്ഷപാതവുമാണെന്നും അതിന്റെ ഭവിഷ്യത്താണ് തീപിടിത്തമെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്‌മപുരം തീപിടുത്തത്തിന്റെ ഉത്തരവാദിത്തം സംസ്‌ഥാന സർക്കാരിനാണെന്ന് പറഞ്ഞ സുധാകരൻ, തദ്ദേശ സ്‌ഥാപനവും ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ മൗനത്തെയും അദ്ദേഹം വിമർശിച്ചു. പിണറായി വിജയൻ വേസ്‌റ്റായി മാറിയെന്നും, വിദേശത്ത് പോയത് വേസ്‌റ്റാണെന്നും സുധാകരൻ വിമർശിച്ചു. തീപിടിത്തത്തിന് പിന്നിൽ അട്ടിമറി ഉണ്ട്. ഒരേ സമയത്താണ് എല്ലായിടത്തും തീ കത്തിയത്. ഇതിന് പിന്നിൽ അട്ടമറിയുണ്ട്. അധികാര ദുർവിനിയാഗത്തിനെതിരെ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 16ആം തീയത്തി ബ്രഹ്‌മപുരത്ത് കെപിസിസി സത്യഗ്രഹ സംഘടിപ്പിക്കുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

Most Read: ഓസ്‌കാർ വേദിയിൽ ഇന്ത്യക്ക് ചരിത്രനിമിഷം; രണ്ടു പുരസ്‌കാരങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE