ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കരാറിൽ നിന്നും സോൺഡയെ ഒഴിവാക്കാൻ തീരുമാനം

ബയോമൈനിങിൽ കരാർ പ്രകാരമുള്ള വ്യവസ്‌ഥകൾ സോൺഡ പാലിച്ചില്ലെന്നാണ് കൊച്ചി കോർപ്പറേഷന്റെ കണ്ടെത്തൽ.

By Web Desk, Malabar News
fire at Brahmapuram
Ajwa Travels

കൊച്ചി: ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണ കരാറിൽ നിന്നും സോൺഡയെ ഒഴിവാക്കുന്നു. ബയോമൈനിങിൽ കരാർ പ്രകാരമുള്ള വ്യവസ്‌ഥകൾ സോൺഡ പാലിച്ചില്ലെന്നാണ് കൊച്ചി കോർപ്പറേഷന്റെ കണ്ടെത്തൽ. കരാറിൽ നിന്ന് ഒഴിവാക്കുന്നുവെന്ന് കാണിച്ച് സോൺഡയ്‌ക്ക്‌ നോട്ടീസ് നൽകി.

ബ്രഹ്‌മപുരത്ത് ഉണ്ടായ വൻ തീപിടിത്തത്തിന് ശേഷം സോണ്‍ഡക്ക് നല്‍കിയ കരാർ പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്‌തമായിരുന്നു. ജൈവമാലിന്യ സംസ്‌കരണ കരാറിൽ നിന്നും സോൺഡയെ ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ച് സംസ്‌ഥാന സർക്കാറിന് കോർപ്പറേഷൻ കത്തയക്കുകയും ചെയ്‌തിരുന്നു.

കോർപ്പറേഷന്റെ ആവശ്യം കഴിഞ്ഞ ദിവസമാണ് സർക്കാർ അംഗീകരിച്ചത്. ഇതിന്റെ അടിസ്‌ഥാനത്തിൽ നിയമോപദേശം തേടിയ ശേഷമാണ് കോർപ്പറേഷന്റെ തീരുമാനം. തുടർന്ന് സോൺഡക്ക് കത്തയക്കുകയും പത്ത് ദിവസത്തിനകം കരാർ അവസാനിപ്പിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുകയും ചെയ്‌തു. സോൺഡ നൽകുന്ന മറുപടിയുടെ അടിസ്‌ഥാനത്തിൽ പത്തു ദിവസത്തിനു ശേഷം ചേരുന്ന കോർപ്പറേഷൻ കൗൺസിൽ യോഗം അന്തിമ തീരുമാനമെടുക്കും.

National News: കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ ഇന്ന് അധികാരമേൽക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE