ബ്രഹ്‌മപുരം ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്‌ധ സമിതിയായി

വകുപ്പ് ഡയറക്‌ടർ ഡോ. കെജെ റീന കണ്‍വീനറായ സമിതിയാണ് രൂപീകരിച്ചത്. കുഹാസ് പ്രൊ. വിസി ഡോ. സിപി വിജയന്‍, സിഎസ്‌ഐആര്‍, എന്‍ഐഐഎസ്‌ടി സീനിയര്‍ സയന്റിസ്‌റ്റ് ഡോ. പ്രതീഷ്, മഞ്ചേരി മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോ. പ്രൊഫസര്‍ ഡോ. അനീഷ് ടിഎസ്, തൃശൂര്‍ മെഡിക്കല്‍ കോളേജ് പള്‍മണറി മെഡിസിന്‍ വിഭാഗം അസോ. പ്രൊ. ഡോ. സഞ്‌ജീവ് നായര്‍ തുടങ്ങി എട്ട് പേരാണ് സമിതിയിൽ ഉള്ളത്.

By Trainee Reporter, Malabar News
brahmapuram fire
Ajwa Travels

തിരുവനന്തപുരം: കൊച്ചി ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്‌ധ സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

കൊച്ചി നഗരത്തിൽനിന്ന് 17 കിലോമീറ്റർ അകലെ വടവുകോട്–പുത്തൻകുരിശ് പ‍ഞ്ചായത്തിലെ ബ്രഹ്‌മപുരത്ത് കൊച്ചി കോർപറേഷന്റെ ഉടമസ്‌ഥതയിലുള്ള 110 ഏക്കർ വരുന്ന മാലിന്യ സംഭരണ കേന്ദ്രത്തിലാണ് 2023 മാർച്ച് 2ന് ഉച്ചയ്‌ക്ക് ശേഷം മൂന്നു മണിയോടെയാണ് തീ പടർന്നത്. പത്തോളം ദിവസമെടുത്താണ് തീ നിയന്ത്രണാധീതമാക്കിയത്.

2023 മാർച്ച് 6ആം തീയതി തീപിടിത്ത വിഷയത്തിൽ കേരളാ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു നടപടി. പൗരൻമാരുടെ അവകാശ സംരക്ഷകർ എന്ന നിലയിലാണ് ബ്രഹ്‌മപുരം വിഷയത്തിൽ സ്വമേധയാ കേസെടുത്തതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമാണെന്നും ഈ അവകാശം കൊച്ചിയിലടക്കം പലയിടത്തും പൗരന് നഷ്‍ടമാകുന്നതായും അതിനാലാണ് ഉത്തരവാദിത്തപ്പെട്ടവരെ വിളിച്ചു വരുത്തുന്നതെന്നും കോടതി പറഞ്ഞിരുന്നു. ഇവിടെ നിന്നുയർന്ന പുക എറണാകുളത്തെ ജനജീവിതം ദുസഹമാക്കിയിരുന്നു. ജില്ലയിലെ വായു മലിനീകരണത്തിന്റെ തോത് ഉയരുകയും തുടർന്ന് പലയാളുകൾക്കും ചുമ, ശ്വാസം എടുക്കുന്നതിൽ ബുദ്ധിമുട്ട്, തലവേദന, തലക്കറക്കം, കണ്ണിന് അസ്വസ്‌ഥത, ചൊറിച്ചിൽ എന്നിവ അനുഭവപ്പെട്ടിരുന്നു.

ഈ ആരോഗ്യ പ്രശ്‌നങ്ങൾ താൽക്കാലികം ആയിരുന്നോ? ഭാവിയിലേക്ക് പ്രശ്‌നങ്ങൾ ഉണ്ടാകുമോ? എന്നിങ്ങനെയുള്ള വിഷയത്തിൽ പഠനം നടത്താനാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. വകുപ്പ് ഡയറക്‌ടർ ഡോ. കെജെ റീന കണ്‍വീനറായ സമിതിയാണ് രൂപീകരിച്ചത്.

ഇപ്പോഴുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍, അതില്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്നവ, ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, അവ സൃഷ്‌ടിക്കുന്ന ഘടകങ്ങള്‍, വെള്ളത്തിലോ മണ്ണിലോ മനുഷ്യ ശരീരത്തിലോ ഭക്ഷ്യ ശൃംഖലയിലോ അപകടം പതിയിരിക്കുന്നുണ്ടോ? ഇവയെല്ലാം വിശദമായി സമിതി പരിശോധിക്കും. ടേംസ് ഓഫ് റഫറന്‍സ് പ്രകാരമുള്ള സമഗ്രമായ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം വിദഗ്‌ധസമിതി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്‌തമാക്കി.

കുഹാസ് പ്രൊ. വിസി ഡോ. സിപി വിജയന്‍, സിഎസ്‌ഐആര്‍, എന്‍ഐഐഎസ്‌ടി സീനിയര്‍ സയന്റിസ്‌റ്റ് ഡോ. പ്രതീഷ്, മഞ്ചേരി മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോ. പ്രൊഫസര്‍ ഡോ. അനീഷ് ടിഎസ്, തൃശൂര്‍ മെഡിക്കല്‍ കോളേജ് പള്‍മണറി മെഡിസിന്‍ വിഭാഗം അസോ. പ്രൊഫസര്‍ ഡോ. സഞ്‌ജീവ് നായര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്‍ഡോക്രൈനോളജി വിഭാഗം പ്രൊഫസര്‍ ഡോ. പികെ ജബ്ബാര്‍, കൊച്ചി അമൃത ഹോസ്‌പിറ്റൽ പീഡിയാട്രിക് പ്രൊഫസര്‍ (റിട്ട) ഡോ. ജയകുമാര്‍ സി, ചെന്നൈ സെന്‍ട്രല്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് റീജിയണല്‍ ഡയറക്‌ടർ ഡോ. എച്ച്ഡി വരലക്ഷ്‍മി, എസ്‌എച്ച്‌എസ്‌ആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ. ജിതേഷ് എന്നിവരാണ് അംഗങ്ങള്‍.

Most Read: അട്ടപ്പാടി മധു കൊലക്കേസ്; കോടതിവിധി ആശ്വാസകരമെന്ന് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE