വീണ്ടും ഓസ്‌കാറിൽ മുത്തമിട്ട് ഇന്ത്യ. 14 വർഷങ്ങൾക്ക് ശേഷം രണ്ടു വിഭാഗത്തിലാണ് 95ആം മത് ഓസ്‌കാർ വേദിയിൽ ഇന്ത്യ തിളങ്ങുന്നത്. മികച്ച ഡോക്യുമെന്ററി (ഹൃസ്വ ചിത്രം) വിഭാഗത്തിൽ ‘ദ എലിഫന്റ് വിസ്‌പറേഴ്‌സും’, മികച്ച ഗാനമായി ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനവുമാണ് ഇന്ത്യയിലേക്ക് ഓസ്‌കാർ കൊണ്ടുവന്നത്.
നാട്ടു നാട്ടു സംഗീത സംവിധാനം നിർവഹിച്ച കീരവാണിയും വരികൾ എഴുതിയ ചന്ദ്രബോസും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഓസ്‌കാർ നേട്ടം രാജ്യത്തിന് സമർപ്പിക്കുന്നതായി കീരവാണി പറഞ്ഞു. ദ എലിഫന്റ് വിസ്‌പറേഴ്‌സിന് ലഭിച്ച പുരസ്‌കാരം സംവിധായക കാർത്തികി ഗോൺസാൽവസ് ഏറ്റുവാങ്ങി. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യക്ക് രണ്ടു പുരസ്‌കാരങ്ങൾ ലഭിക്കുന്നത്.
14 വർഷങ്ങൾക്ക് മുൻപ് എആർ റഹ്‌മാനും റസൂൽ പൂക്കുട്ടിയുമാണ് ഇന്ത്യയിലേക്ക് ഓസ്‌കാർ കൊണ്ടുവന്നത്. എന്നാൽ, ഇന്ത്യൻ ചിത്രത്തിന് ആയിരുന്നില്ല പുരസ്‌കാരം. ‘സ്ളം ഡോഗ് മില്യണയർ’ എന്ന ബ്രിട്ടീഷ് ഡ്രാമക്ക് ആയിരുന്നു പുരസ്‌കാരം.ലോക സിനിമാ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ബ്രണ്ടൻ ഫ്രേസർ മികച്ച നടനായി. ബ്രണ്ടന്റെ തിരിച്ചുവരവ് ആഘോഷമാക്കിയ ‘ദ വെയ്ൽ’ എന്ന സിനിമയ്‌ക്കാണ് അംഗീകാരം.
95ആം മത് ഓസ്‌കാറിൽ മികച്ച നടിയായി മിഷേൽ യോ തിരഞ്ഞെടുക്കപ്പെട്ടു. ഇവരിതിങ് എവരിവേർ ആൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. ഡാനിയേൽ ഷീനെർട്ടും ഡാനിയ ക്വാനും ചേർന്ന് സംവിധാനം ചെയ്‌ത ചിത്രം മികച്ച ചിത്രത്തിനും മികച്ച സംവിധായകനും മികച്ച അഭിനയത്തിനും ഉൾപ്പടെയുള്ള നോമിനേഷനുകളിൽ ഉൾപ്പെട്ടിരുന്നു.
സ്‌ക്രീൻ ആക്‌ടേഴ്‌സ് ഗിൽഡ് അവാർഡ്, ഗോൾഡൻ ഗ്ളോബ് എന്നിവയിലും അംഗീകരിക്കപ്പെട്ടു. അഞ്ചു പുരസ്‌കാരങ്ങളാണ് ഇവരിതിങ്ങിന് ലഭിച്ചത്. മികച്ച ചിത്രം, മികച്ച നിർമാണം, മികച്ച സംവിധാനം, മികച്ച ചിത്ര സംയോജനം എന്നിവയാണ് പുരസ്‌കാരം ലഭിച്ച മറ്റു വിഭാഗങ്ങൾ.
മികച്ച സഹ നടൻ കെ ഹൂയ് ക്വാൻ, മികച്ച സഹനടി ജാമി ലീ കർട്ടിസ്, മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം നവോമി, മികച്ച ഷോർട്ട് ഫിലിം എൻ ഐറിഷ് ഗുഡ്ബൈ, മികച്ച ഛായാഗ്രാഹകൻ ജയിംസ് ഫ്രണ്ട്, മികച്ച വിദേശ ചിത്രം ഓൾ ക്വയിറ്റ് ഓൺ ദ വെസ്‌റ്റേൺ ഫ്രണ്ട് എന്നിവ സ്വന്തമാക്കി.
Most Read: സംസ്‌ഥാനങ്ങളിൽ ലോഡ് ഷെഡിങ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്രം