ഓസ്‌കാർ നാമനിർദ്ദേശ പ്രഖ്യാപനം ഇന്ന്; ഷോർട് ലിസ്‌റ്റിൽ ആർആർആർ ഉൾപ്പടെ 4 ഇന്ത്യൻ ചിത്രങ്ങൾ 

ഇന്റെർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ', ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ 'ഓൾ ദ ബ്രത്ത്‌സ്', ഡോക്യുമെന്ററി ഷോർട് ഫിലിം വിഭാഗത്തിൽ 'ദി എലെഫെന്റ് വിസ്‌പേഴ്‌സും' ഓസ്‌കാർ നാമനിർദ്ദേശം പ്രതീക്ഷിക്കുന്നുണ്ട്.

By Trainee Reporter, Malabar News
Oscar Nominations Announced Today
Ajwa Travels

ഓസ്‌കാർ നാമനിർദ്ദേശ പ്രഖ്യാപനം ഇന്ന്. കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ വൈകിട്ട് ഏഴുമണിക്കാണ് പ്രഖ്യാപന ചടങ്ങ്. ആർആർആർ ഉൾപ്പടെ നാല് ഇന്ത്യൻ ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി നാമനിർദ്ദേശം ലഭിക്കാൻ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

സാമുവൽ ഗോൾഡ്‌വിൻ തിയേറ്ററിലെ ചടങ്ങിൽ അലിസൻ വില്യംസും റിസ് അഹ്‌മദും ചേർന്ന് 23 വിഭാഗങ്ങളിലെ നാമനിർദ്ദേശ പട്ടിക പ്രഖ്യാപിക്കും. മാർച്ച് 12ന് ആണ് ഓസ്‌കാർ പുരസ്‌കാര പ്രഖ്യാപനം.

ഗോൾഡൻ ഗ്ളോബ് നേടിയ രാജമൗലിയുടെ ആർആർആർ ആണ് ഇന്ത്യൻ പ്രതീക്ഷയിൽ മുന്നിലുള്ളത്. ഒറിജിനൽ സോങ് വിഭാഗത്തിലാണ് ആർആർആർ ഇതിനോടകം ഷോർട് ലിസ്‌റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്‌ച നീണ്ട വോട്ടെടുപ്പ് കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് അവസാനിച്ചത്.

ഇന്റെർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’, ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ‘ഓൾ ദ ബ്രത്ത്‌സ്’, ഡോക്യുമെന്ററി ഷോർട് ഫിലിം വിഭാഗത്തിൽ ‘ദി എലെഫെന്റ് വിസ്‌പേഴ്‌സും’ ഓസ്‌കാർ നാമനിർദ്ദേശം പ്രതീക്ഷിക്കുന്നുണ്ട്.

ജയിംസ് കാമറൂണിന്റെ ‘അവതാർ ദി വെ ഓഫ് വാട്ടർ’, ടോം ക്രൂസിന്റെ ‘ടോപ് ഗൺ മാവെറിക്’ എന്നിവയും മികച്ച ചിത്രമാകാൻ മൽസര രംഗത്തുണ്ട്. ‘ദി ഫേബൾമാൻസ്’, ‘ട്രയാങ്കിൾ ഓഫ് മാഡ്‌നസ്’, ‘ദ ബാൻഷീസ് ഓഫ് ഇനിഷെറിൻ’ എന്നിവക്കായിരിക്കും നാമനിർദ്ദേശ പട്ടികയിൽ അധിപത്യമെന്നാണ് കരുതുന്നത്.

Most Read: ബിബിസി ഡോക്യുമെന്ററി വിവാദം; രണ്ടാംഭാഗം ഇന്ന് സംപ്രേഷണം ചെയ്യും- കേരളത്തിലും പ്രദർശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE