ഓസ്‌കർ സമിതിയിൽ ഇടം നേടി സൂര്യ; മലയാളിയായ റിന്റു തോമസിനും അംഗീകാരം

By Staff Reporter, Malabar News
Malabar News_ suriya
Ajwa Travels

തെന്നിന്ത്യൻ താരം സൂര്യക്കും ബോളിവുഡ് താരം കാജോളിനും ഓസ്‍കര്‍ കമ്മിറ്റിയിലേക്ക് ക്ഷണം. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആർട്‍സ് ആൻഡ് സയൻസസില്‍ അംഗമാകാനാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. ഇത്തരത്തിൽ ക്ഷണിക്കപ്പെട്ട പ്രത്യേക അംഗങ്ങൾക്ക് വർഷം തോറും ലോസ് ഏഞ്ചൽസിൽ നടക്കുന്ന ഓസ്‌കർ അവാർഡുകൾക്ക് വോട്ട് ചെയ്യാനുള്ള അർഹതയുണ്ട്. സൂര്യ നായകനായ ‘സൂരറൈ പോട്ര്’ 2021ല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‍കര്‍ എൻട്രിയായിരുന്നു.

പുതിയ അംഗങ്ങളുടെ പട്ടിക അക്കാദമി ചൊവ്വാഴ്‌ചയാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ സംവിധായികയായ റീമ കഗ്‍ടി, ഡോക്യുമെന്ററി സംവിധായകരായ സുഷ്‍മിത് ഘോഷ്, മലയാളിയായ റിന്റു തോമസ് എന്നിവർക്കും കമ്മിറ്റിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. റിന്റു തോമസ്, സുഷ്‍മിത് ഘോഷ് എന്നിവര്‍ സംവിധാനം ചെയ്‌ത ‘റൈറ്റിംഗ് വിത്ത് ഫയ’ര്‍ എന്ന ഡോക്യുമെന്ററിക്ക് ഇത്തവണത്തെ ഓസ്‍കര്‍ നോമിനേഷൻ ലഭിച്ചിരുന്നു.

ഇതിനകം തന്നെ അക്കാദമിയുടെ ഭാഗമായുള്ള നിരവധി ഇന്ത്യക്കാരുണ്ട്. അമിതാഭ് ബച്ചൻ, എആര്‍ റഹ്‍മാൻ, വിദ്യാ ബാലൻ, അലി ഫസല്‍, ഷാരൂഖ് ഖാൻ, ആമിര്‍ ഖാൻ, പ്രിയങ്ക ചോപ്ര, എക്‌താ കപൂര്‍ തുടങ്ങിയവരാണ് നേരത്തേ തന്നെ ഓസ്‍കര്‍ കമ്മിറ്റിയിലുള്ളത്. എന്നാൽ ദക്ഷിണേന്ത്യയിൽ നിന്ന് ഓസ്‌കർ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ നടനാണ് സൂര്യ.

Read Also: ടീസ്‌റ്റ സെതൽവാദിന്റെ അറസ്‌റ്റ്; ആശങ്ക പങ്കുവച്ച് യുഎൻ മനുഷ്യാവകാശ കൗൺസിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE