ടീസ്‌റ്റ സെതൽവാദിന്റെ അറസ്‌റ്റ്; ആശങ്ക പങ്കുവച്ച് യുഎൻ മനുഷ്യാവകാശ കൗൺസിൽ

By Staff Reporter, Malabar News
Teesta-Setalvad_2020-Oct-08
ടീസ്‌റ്റ സെതല്‍വാദ്

ന്യൂഡെൽഹി: ഗുജറാത്ത് കലാപ കേസുമായി ബന്ധപ്പെട്ട ടീസ്‌റ്റ സെതല്‍വാദിന്റെ അറസ്‌റ്റില്‍ ഇടപെട്ട് യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍. ടീസ്‌റ്റയേയും രണ്ട് മുന്‍ പോലീസ് ഉദ്യോഗസ്‌ഥരെയും ഉടന്‍ വിട്ടയക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ടീസ്‌റ്റയുടെ അറസ്‌റ്റിനെ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അപലപിച്ചു.

ടീസ്‌റ്റ സെതല്‍വാദിന്റെയും, ആർബി ശ്രീകുമാറിന്റെയും അറസ്‌റ്റ് അന്താരാഷ്‌ട്ര തലത്തിലും ചര്‍ച്ചയാവുന്നതിന്റെ സൂചനയാണിത്. ടീസ്‌റ്റയുടെയും മറ്റുള്ളവരുടെയും അറസ്‌റ്റും അനുബന്ധ നടപടികളും ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍ പ്രതികരിച്ചു.

ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ അവരെ പീഡിപ്പിക്കരുതെന്നും എത്രയും വേഗം വിട്ടയക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. നവംബറില്‍ ചേരുന്ന ഐക്യരാഷ്‌ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലിന്റെ അവലോകന യോഗത്തിലും ഈ വിഷയം ഉന്നയിക്കും എന്നാണ് സൂചന.

നേരത്തെ കശ്‌മീർ പുനഃസംഘടന, പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാൽ പാകിസ്‌ഥാന്റെ നിയന്ത്രണത്തിലാണ് മനുഷ്യാവകാശ കൗണ്‍സിലെന്ന് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്‌തിരുന്നു. ടീസ്‌റ്റ വിഷയത്തിലും മനുഷ്യാവകാശ കൗണ്‍സിലിന്റെ നിലപാടിനെതിരെ ഇന്ത്യ പ്രതികരിച്ചേക്കും.

Read Also: സിബിഎസ്ഇ പരീക്ഷാ ഫലം ജൂലൈയിൽ പ്രഖ്യാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE