ഇന്ത്യയുടെ ഓസ്‌കർ എൻട്രി ഷോര്‍ട് ലിസ്‌റ്റിൽ ഇടം പിടിച്ച്‌ ‘നായാട്ട്’

By News Bureau, Malabar News
nayattu movie
Ajwa Travels

ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക പട്ടികയുടെ ഷോര്‍ട് ലിസ്‌റ്റില്‍ മലയാള ചിത്രം ‘നായാട്ടും’. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‌ത ചിത്രത്തിൽ കുഞ്ചാക്കോ ബോബന്‍, ജോജു, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഷാജു എന്‍ കരുണ്‍ ചെയര്‍മാനായ ജൂറിയാണ് ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തിരഞ്ഞെടുക്കുന്നത്.

malabarnews-nayattu

‘നായാട്ടി’നെ കൂടാതെ യോഗി ബാബു കേന്ദ്ര കഥാപാത്രമായ തമിഴ് ചലച്ചിത്രം ‘മണ്ടേല’, വിദ്യാ ബാലന്‍ അഭിനയിച്ച ഹിന്ദി ചിത്രം ‘ഷേര്‍ണി’, ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്‌ത ‘സര്‍ദാര്‍ ഉദ്ധം’ എന്നിവയും ഷോര്‍ട്ട് ലിസ്‌റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. 14 ചിത്രങ്ങളുടെ പട്ടികയില്‍ നിന്നുമാണ് ഈ നാലു ചിത്രങ്ങള്‍ ജൂറി തിരഞ്ഞെടുത്തത്. ഇവ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന് സമര്‍പ്പിക്കും.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത ‘ജല്ലിക്കെട്ട്’ ആയിരുന്നു 2020ല്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി.

അതേസമയം 20ആമത് ടിബുറോണ്‍ അന്താരാഷ്‍ട്ര ചലച്ചിത്ര മേളയിലേക്കും ‘നായാട്ട്’ തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ സ്വീഡിഷ് അന്താരാഷ്‍ട്ര ചലച്ചിത്ര മേളയിലേക്കും ധാക്ക അന്താരാഷ്‍ട്ര ചലച്ചിത്രമേളയിലേക്കും സിനിമ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

View this post on Instagram

 

A post shared by JOJU (@joju_george)

Most Read: മുഖം തിളങ്ങാൻ കറ്റാ‍ർവാഴ ഫെയ്‌സ് മാസ്‌കുകള്‍; തയ്യാറാക്കുന്നത് ഇങ്ങനെ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE