മികച്ച നടൻ കിലിയൻ മർഫി, നടി എമ്മ സ്‌റ്റോൺ; ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചു

മികച്ച ചിത്രം, സംവിധായകൻ, നടൻ, സഹനടൻ ഉൾപ്പടെ ഏഴ് അവാർഡുകൾ വാരിക്കൂട്ടി ഓപ്പൻഹൈമർ ഓസ്‌കാറിൽ തിളങ്ങി.

By Trainee Reporter, Malabar News
Cillian Murphy, Actress Emma Stone
എമ്മ സ്‌റ്റോൺ, കിലിയൻ മർഫി (PIC: HELLO Magazine)
Ajwa Travels

ലൊസാഞ്ചലസ്: 96ആംമത് ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം, സംവിധായകൻ, നടൻ, സഹനടൻ ഉൾപ്പടെ ഏഴ് അവാർഡുകൾ വാരിക്കൂട്ടി ഓപ്പൻഹൈമർ ഓസ്‌കാറിൽ തിളങ്ങി. ഓപ്പൻഹൈമറിലൂടെ കിലിയൻ മർഫി മികച്ച നടനായി. ക്രിസ്‌റ്റഫർ നോളനാണ് മികച്ച സംവിധായകൻ. പുവർ തിങ്‌സിലൂടെ എമ്മ സ്‌റ്റോൺ മികച്ച നടിയായി.

മികച്ച സഹനടിക്കുള്ള പുരസ്‌കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഡേ വാൻ ജോയ് റാൻഡോൾഫ് ആണ് മികച്ച സഹനടി. ദ് ഹോൾഡ് ഓവേഴ്‌സ് എന്ന ചിത്രത്തിലെ അഭിനയിനാണ് പുരസ്‌കാരം. ഓപ്പൻഹൈമറിലൂടെ റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. കരിയറിലെ ആദ്യ ഓസ്‌കാർ നേട്ടമാണിത്. വിഷ്വൽ എഫക്റ്റസിനുള്ള പുരസ്‌കാരം ഗോഡ്‌സില്ല മൈനസ് വണ്ണിന് ലഭിച്ചു.

എഡിറ്റിങ്- ജെന്നിഫർ ലേം (ചിത്രം ഓപ്പൻഹൈമർ), ജാപ്പനീസ് ചിത്രമായ ദ് ബോയ് ആൻഡ് ദ് ഹൈറോൺ ആണ് മികച്ച ചിത്രം. മികച്ച അവലംബിത തിരക്കഥ: കോർഡ് ജെഫേഴ്‌സൺ (ചിത്രം അമേരിക്കൻ ഫിക്ഷൻ), യഥാർഥ തിരക്കഥ: ജസ്‌റ്റിൻ ട്രയറ്റ്- ആർതർ ഹരാരി (ചിത്രം, അനാറ്റമി ഓഫ് എ ഫാൾ), മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം വാർ ഈസ് ഓവർ. പ്രൊഡക്ഷൻ ഡിസൈനും മേക്കപ്പ് ആൻഡ് ഹെയർ സ്‌റ്റൈയിലിങ്ങിനുമുള്ള പുരസ്‌കാരം പുവർ തിങ്‌സിന്. മികച്ച വിദേശഭാഷാ ചിത്രം ദ് സോൺ ഓഫ് ഇന്ററസ്‌റ്റ് (യുകെ).

ലൊസാഞ്ചലസിലെ ഹോളിവുഡ് ആൻഡ് ഹൈലാൻഡ് സെന്ററിലുള്ള ഡോൾബി തിയേറ്ററിലായിരുന്നു പുരസ്‌കാര വിതരണം. ജിമ്മി കിമ്മൻ തന്നെയാണ് ഈ വർഷവും അവതാരകൻ. തുടർച്ചയായി നാലാം തവണയാണ് ഇദ്ദേഹം അവതാരകനാകുന്നത്.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE