കൊച്ചി ഇൻഫോപാർക്കിന് സമീപം കെട്ടിടത്തിൽ തീപിടിത്തം; ജീവനക്കാർ കുടുങ്ങി കിടക്കുന്നു

കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ജീവനക്കാരിൽ ചിലർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

By Trainee Reporter, Malabar News
fire at kochi
Ajwa Travels

കൊച്ചി: കാക്കനാട് ഇൻഫോപാർക്കിന് സമീപം ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. പോലീസ് സ്‌റ്റേഷന് സമീപത്തുള്ള ജിയോ ഇൻഫോ എന്ന ഐടി സ്‌ഥാപനത്തിലാണ് തീപിടിത്തം. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ജീവനക്കാരിൽ ചിലർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് ആറരയോടെയാണ് തീപിടിത്തം ഉണ്ടായത്.

തൃക്കാക്കര, ഗാന്ധി നഗർ ഫയർഫോഴ്‌സ് സംഘം തീയണക്കാൻ ശ്രമിക്കുകയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്നാം നിലയിലെ ശുചിമുറിയിൽ നിന്നാണ് തീപടർന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കെട്ടിടത്തിൽ നിന്ന് വലിയ തോതിൽ തീയും പുകയും ഉയരുന്നുണ്ട്. ആംബുലൻസ് സജ്ജമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓഫീസിലെ എസികൾ പൊട്ടിത്തെറിക്കുന്നതായും തീ കൂടുതൽ ഇടത്തേക്ക് വ്യാപിക്കുന്നതായും സംശയമുണ്ട്.

Most Read: കർണാടകയിലെ ജനാഭിലാഷം നിറവേറ്റുന്നതിന് കോൺഗ്രസിന് ആശംസകൾ; പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE