കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 56 ലക്ഷത്തിന്റെ സ്വർണം പിടികൂടി

By Team Member, Malabar News
56 Lakhs Gold Seized From Kannur International Airport
Ajwa Travels

കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. കാസർഗോഡ് സ്വദേശിയായ റഹ്‌മത്തുള്ള റഷീദ് എന്ന യാത്രക്കാരനിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്‌സ്‍പ്രസ് വിമാനത്തിലാണ് ഇയാൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്.

കസ്‌റ്റംസും ഡിആര്‍ഐയും സംയുക്‌തമായി നടത്തിയ പരിശോധനയിൽ 56 ലക്ഷം രൂപ വിലമതിക്കുന്ന 1042 ഗ്രാം സ്വര്‍ണമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. സ്വർണമിശ്രിതം പോളിത്തീൻ ബാഗിലാക്കി കാല്‍മുട്ടിന് താഴെ പാന്റിനുള്ളില്‍ കെട്ടിവച്ച നിലയിലാണ് അന്വേഷണസംഘം കണ്ടെത്തിയത്.

Read also: കശ്‌മീർ ഫയൽസ് സംവിധായകൻ കേരളത്തിലേക്ക്; ഹിന്ദു മഹാസമ്മേളനത്തിൽ മുഖ്യാതിഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE