പട്ന: മുതിർന്ന ജെഡിയു നേതാവും ബിഹാർ പഞ്ചായത്തീരാജ് മന്ത്രിയുമായ കപിൽ ദിയോ കാമത്ത് (69) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി പട്നയിലെ എയിംസിൽ ചികിൽസയിലായിരുന്നു.
ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് തിങ്കളാഴ്ചയോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ 40 വർഷമായി രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാമത്ത്, 10 വർഷമായി ബിഹാർ മന്ത്രിസഭാംഗമാണ്. മന്ത്രി കപിൽ ദിയോ കാമത്തിന്റെ മരണത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം രേഖപ്പെടുത്തി. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകീട്ട് നടക്കും.






































