ചോദ്യപേപ്പർ ചോർത്തൽ; ഇനി കടുത്ത ശിക്ഷ- ബിൽ പാസാക്കി ബിഹാർ നിയമസഭ

ചോദ്യപേപ്പർ ചോർത്തലിൽ ഉൾപ്പെടുന്ന വ്യക്‌തികൾക്ക് മൂന്ന് വർഷം മുതൽ അഞ്ചുവർഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

By Trainee Reporter, Malabar News
Question paper leaked; Uttar Pradesh cancels Class 12 English exam
Representational Image
Ajwa Travels

പട്‌ന: പൊതുപരീക്ഷാ ചോദ്യപേപ്പർ ചോർത്തലിന് കടുത്ത ശിക്ഷാ വ്യവസ്‌ഥകളുള്ള ബിൽ പാസാക്കി ബിഹാർ നിയമസഭ. ചോദ്യപേപ്പർ ചോർത്തലിൽ ഉൾപ്പെടുന്ന വ്യക്‌തികൾക്ക് മൂന്ന് വർഷം മുതൽ അഞ്ചുവർഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

പരീക്ഷാ നടത്തിപ്പിലെ സർക്കാർ/ സ്വകാര്യ സേവനദാതാക്കൾ ചോദ്യപേപ്പർ ചോർത്തലിൽ ഉൾപ്പെട്ടാൽ ഒരുകോടി രൂപ പിഴയും നാല് വർഷത്തേക്ക് വിലക്കും ഏർപ്പെടുത്തും. പരീക്ഷ വീണ്ടും നടത്തുന്നതിനുള്ള ചിലവിലൊരു ഭാഗവും സേവനദാതാവിൽ നിന്ന് ഈടാക്കും.

ബിഹാർ സ്‌കൂൾ പരീക്ഷാ ബോർഡ്, ബിഹാർ പബ്ളിക് സർവീസ് കമ്മീഷൻ, ബിഹാർ സ്‌റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ സ്‌ഥാപനങ്ങൾ നടത്തുന്ന പരീക്ഷകൾക്കെല്ലാം ബാധകമാണ് ചോദ്യപേപ്പർ ചോർത്തൽ തടയൽ നിയമം.

Most Read| നിപയിൽ കേരളത്തിന് ആശ്വാസം; 16 പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE