കാസർഗോഡ്: ലോക വിനോദസഞ്ചാര ദിനത്തിന്റെ വരവറിയിക്കാൻ ബൈക്ക് യാത്രയുമായി വനിതകൾ. കാസർഗോഡ് നിന്ന് കന്യാകുമാരിയിലേക്കാണ് യാത്ര. സിആർഎഫ് വുമൺ ഓൺ വീൽസിന്റെ നേതൃത്വത്തിൽ 14 വനിതകളാണ് ബൈക്കിൽ യാത്ര നടത്തുന്നത്.
കാസർഗോഡ് നിന്ന് ശനിയാഴ്ച ആരംഭിക്കുന്ന യാത്ര ലോക വിനോദസഞ്ചാര ദിനമായ 27ന് കന്യാകുമാരിയിൽ സമാപിക്കും. ശനിയാഴ്ച വൈകിട്ട് കോഴിക്കോട് എത്തുന്ന ഇവർ ഞായറാഴ്ച ആലപ്പുഴ പിന്നിട്ട് തിങ്കളാഴ്ച കന്യാകുമാരിയിൽ എത്താനാണ് പദ്ധതി.
ശനിയാഴ്ച രാവിലെ കാസർഗോഡ് ഡിവൈഎഫ്ഐ എസ്പി ബാലകൃഷ്ണൻ നായർ ബൈക്ക് യാത്ര ഫ്ളാഗ് ചെയ്തു. വിവിധ ജില്ലകളിൽ നിന്നുള്ള പതിനഞ്ച് പേരാണ് യാത്രാസംഘത്തിലുള്ളത്.
Also Read: നേവിസിന്റെ ഹൃദയം കോഴിക്കോട് എത്തിച്ചു; ശസ്ത്രക്രിയ പുരോഗമിക്കുന്നു







































