ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്വി രാജു കോവിഡ് മുക്തനായില്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിയത്.
ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ 5 കോടിയിലധികം രൂപ സംബന്ധിച്ച രേഖകൾ കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ ഇഡിയുടെ മറുപടി വാദമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്.
അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് അറസ്റ്റിലായിട്ട് ഇന്നേക്ക് 231 ദിവസം പിന്നിട്ടു. ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജൂൺ രണ്ടിന് ഹരജി പരിഗണിച്ചപ്പോഴും ബിനീഷിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല. എന്നാൽ, ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകൾ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു.
Read Also: ഇന്ധന വില വർധന; അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം








































