ഇന്ധന വില വർധന; അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

By Staff Reporter, Malabar News
legislative-assembly-kerala
Representational Image

തിരുവനന്തപുരം: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​ക്കെതി​രെ പ്രതിപക്ഷ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എ​ൻ ഷം​സു​ദ്ദീ​ൻ എംഎൽഎയാണ് അടിയന്തര പ്രമേയ നോ​ട്ടീ​സ് നൽകിയത്. പെ​ട്രോ​ൾ, ഡീസൽ വി​ല​വ​ർ​ധ​ന മൂ​ലം ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ച​ ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇ​ന്ധ​ന വി​ല വ​ർ​ധ​നക്ക് കേന്ദ്രമാണ് ഉത്തരവാദികളെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

ഗുരുതര സാഹചര്യമാണിത്. സംസ്‌ഥാന സർക്കാരിന് ഈ വിഷയത്തിൽ പങ്കില്ല. പ്രതിപക്ഷ നോ​ട്ടീ​സ് ദുഷ്‌ടലാക്കോടെയാണ്. മ​റ്റ് സംസ്‌ഥാനങ്ങളിലെ അ​ത്ര നി​കു​തി പോലും കേരളത്തിൽ ഇല്ലെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം രാജ്യത്തിന്റെ പലഭാഗത്തും ഇന്ധനവില ഇതിനോടകം തന്നെ 100 രൂപ പിന്നിട്ടു. ലോക്ക്ഡൗൺ മൂലം ജനങ്ങൾ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില വർധിക്കുന്നത്.

Read Also: ദുഷ്‌പേര് മാറ്റണം, ബിജെപിക്കെതിരായ നീക്കങ്ങളുടെ നേതൃത്വം കോൺഗ്രസ് ഏറ്റെടുക്കണം; കെ മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE