ദുഷ്‌പേര് മാറ്റണം, ബിജെപിക്കെതിരായ നീക്കങ്ങളുടെ നേതൃത്വം കോൺഗ്രസ് ഏറ്റെടുക്കണം; കെ മുരളീധരൻ

By Desk Reporter, Malabar News
k-muraleedharan-
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റേതിന് ഒപ്പം കേന്ദ്രത്തിന്റെ നയങ്ങളെയും കേരളത്തിലെ കോൺഗ്രസ് നേതൃത്വം തുറന്നു കാണിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. സംസ്‌ഥാന കാര്യങ്ങളിൽ മാത്രം അഭിപ്രായം പറയുകയും സമരം നടത്തുകയും ചെയ്‌തപ്പോൾ ബിജെപിയോട് മൃദുസമീപനം അവലംബിക്കുന്നെന്ന ദുഷ്‌പേര് കോൺഗ്രസ് പാർട്ടിക്കുണ്ടായി. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങൾ പാർട്ടിക്കെതിരായ നിലപാട് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഭരണത്തുടർച്ചയാണെങ്കിലും സംസ്‌ഥാന സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താൻ സമയമായിട്ടേയുള്ളൂ. എന്നാൽ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയം രൂക്ഷമായി മുന്നോട്ട് പോവുകയാണ്. ഇന്ധന വില, വാക്‌സിനേഷൻ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് എതിർക്കപ്പെടേണ്ടതാണ്. അഖിലേന്ത്യാ തലത്തിൽ ബിജെപിക്കെതിരായ നീക്കങ്ങളുടെ നേതൃത്വം കോൺഗ്രസാണ് ഏറ്റെടുക്കേണ്ടത്. അതിന് പുതിയ നേതൃത്വത്തിന് സാധിക്കും എന്നാണ് താൻ കരുതുന്നതെന്നും മുരളീധരൻ പറയുന്നു.

“കോൺഗ്രസിന്റെ ബിജെപിക്കെതിരായ ആക്രമണം പോരെന്ന് കരുതിയാണ് ന്യൂനപക്ഷം പാർട്ടിയെ കൈവിട്ടത്. പിണറായി വിജയൻ ഈ അവസരം മുതലെടുത്തു. ന്യൂനപക്ഷത്തിന്റെ വോട്ടും കോൺഗ്രസ് മുക്‌ത ഭാരതത്തിനായി ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി അവരുടെ വോട്ടും സിപിഎം വാങ്ങി. കോൺഗ്രസിന് മൊത്തം നഷ്‌ടമാണ് ഉണ്ടായത്. ബിജെപിക്കും സിപിഎമ്മിനും എതിരായ ആക്രമണത്തിനാണ് നേതൃത്വം ശ്രദ്ധ നൽകേണ്ടത്. അതിന് തന്നെ പോലുള്ളവരുടെ സഹായം ഉണ്ടാകും,”- അദ്ദേഹം പറഞ്ഞു.

കെ സുധാകരന്റെ ശൈലി കൊണ്ട് കോൺഗ്രസിന് ഒരു കുഴപ്പവും വന്നിട്ടില്ല. തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പാർട്ടിയെ മുമ്പോട്ടു നയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വം സഹായിക്കും. ജംബോ കമ്മിറ്റികൾ പിരിച്ചുവിടുക, കഴിവുള്ളവരെ രംഗത്തേക്ക് കൊണ്ടുവരിക, ഗ്രൂപ്പിന്റെ അതിപ്രസരത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക തുടങ്ങി ഇന്നലെ അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് തനിക്ക് പൂർണമായ യോജിപ്പാണ്; മുരളീധരൻ പറയുന്നു.

കെ സുധാകരന് ഗ്രൂപ്പില്ലാത്തത് നന്നായി. പക്ഷെ ഇതിന്റെ പേരിൽ ഇനി പുതിയ ഗ്രൂപ്പുണ്ടാകരുത്. സുധാകരൻ വന്നപ്പോൾ അണികൾ ഒറ്റക്കെട്ടായെന്നും കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്തേക്ക് മുതിർന്ന നേതാക്കൾ ആരുടെയും പേര് നിർദ്ദേശിക്കാതിരുന്നതിൽ തെറ്റില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Most Read:  ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗ്; ആദ്യ ഇരുന്നൂറിൽ 3 ഇന്ത്യൻ സ്‌ഥാപനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE