തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് പേരുകൾ പരിഗണനയിൽ. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എഐസിസി നേതൃത്വവുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി വിഡി. സതീശൻ ഇന്ന് ഡെൽഹിയിലേക്ക് പോകും.
എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ട ഏഴ് ഡിസിസി അധ്യക്ഷൻമാരും മാറും. അധ്യക്ഷ സ്ഥാനത്തേക്ക് മാത്യു കുഴൽനാടന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. കെസി. വേണുഗോപാൽ പക്ഷമാണ് മാത്യു കുഴൽനാടനായി വാദിക്കുന്നത്.
അതിനിടെ, കൊടിക്കുന്നിൽ സുരേഷ് മല്ലികാർജുൻ ഖർഗെയെ നേരിൽ കണ്ടിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് പലതവണ തഴയപ്പെട്ടയാളാണ് താനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, എംപിമാരെയും എംഎൽഎമാരെയും ഈ സ്ഥാനത്തേക്കായി പരിഗണിക്കരുതെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് മുന്നിൽവെച്ച നിർദ്ദേശം.
Most Read| രാജ്യസഭ; 24 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 18ന്



































