തിരുവനന്തപുരം: സംസ്‌ഥാനത്ത് പക്ഷിപ്പനി സ്‌ഥിരീകരിച്ചതായി വനംമന്ത്രി കെ രാജു. ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷികളില്‍ H5N8 വൈറസിനെ കണ്ടെത്തിയത്. വൈറസ് പടരുന്നത് തടയാനും സ്‌ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനും ദ്രുതകര്‍മസേനയെ വിന്യസിക്കും. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും മന്ത്രി രാജു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈറസ് സ്‌ഥിരീകരിച്ച ഒരു കിലോ മീറ്റര്‍ ചുറ്റളവിലെ പക്ഷികളെ കൊല്ലും. പക്ഷിപ്പനി നിയന്ത്രണത്തിന് അടിയന്തര നടപടി തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Read also: ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ദീന് ഉപാധികളോടെ ജാമ്യം