കൊച്ചി: എറണാകുളം പിറവത്ത് ബിജെപി പ്രവർത്തകർക്കിടയിൽ കയ്യാങ്കളി. പിറവം നിയോജകമണ്ഡലം യോഗത്തിനിടെ പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി. നിയോജകമണ്ഡലം പ്രസിഡണ്ട് പ്രഭാ പ്രശാന്തിനെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തു.
നിയോജകമണ്ഡലം സെക്രട്ടറി ഷൈലേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു കയ്യേറ്റം. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. അക്രമം നടത്തിയ 10 പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിലയിരുത്തല്‍ യോഗത്തിനിടെ ആയിരുന്നു കയ്യാങ്കളി. യോഗത്തിനിടെ ഉദയംപേരൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് സ്‌ഥാനാർഥിയെ നിര്‍ത്താതെ നേതൃത്വം ഒത്തുകളിച്ചുവെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രതിഷേധം ഉയർത്തി. മറ്റൊരു വിഭാഗം ഇത് എതിര്‍ത്തു. ഇതേ തുടര്‍ന്ന് ആരംഭിച്ച വാക്കേറ്റമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.
Also Read: എറണാകുളത്ത് ബിജെപിയിൽ അച്ചടക്ക നടപടി; 15 പേരെ പുറത്താക്കി