എറണാകുളത്ത് ബിജെപിയിൽ അച്ചടക്ക നടപടി; 15 പേരെ പുറത്താക്കി

By Staff Reporter, Malabar News
bjp in ernakulam
Ajwa Travels

എറണാകുളം: ജില്ലയിലെ ബിജെപിയിൽ വൻ അച്ചടക്ക നടപടിക്ക് ഒരുങ്ങി നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിമത പ്രവർത്തനം നടത്തിയവർക്കും, സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കും എതിരെയാണ് ജില്ലാ കമ്മിറ്റി നടപടി എടുത്തത്.

കോതമംഗലം, അങ്കമാലി, തൃക്കാക്കര,തൃപ്പൂണിത്തുറ, കൊച്ചി, വൈപ്പിന്‍, പിറവം എന്നിവിടങ്ങളിലാണ് നടപടി. നാല് നിയോജക മണ്ഡലങ്ങളിലെ 15 പേരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

ഏഴു നിയോജക മണ്ഡലങ്ങളിലായി 34 പേരെ നേതൃപദവികളിൽ നിന്നും ഒഴിവാക്കുകയും ചെയ്‌തു. ബിജെപി ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്. സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയിൽ ഇത്രയധികം പേര്‍ക്കെതിരെ നടപടി ആദ്യമായാണ്.

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ചേർന്ന ബിജെപി പിറവം നിയോജക മണ്ഡലം കമ്മറ്റി യോഗത്തിൽ കയ്യാങ്കളി ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നവർക്ക് എതിരെയും നടപടി എടുത്തിട്ടുണ്ട്.

Read Also: കർഷക ചർച്ച മാറ്റിവച്ചു; കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള സമ്മർദ്ദം കടുപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE