തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിക്കില്ലെന്ന് തീരുമാനം എടുത്തതായി ബിജെപി സംസ്ഥാന കമ്മിറ്റി. രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ഏഷ്യാനെറ്റ് സ്വീകരിക്കുന്നതെന്നും അതിനാൽ ചാനലുമായി നിസഹകരണം ആരംഭിക്കാൻ തീരുമാനമെടുത്തു എന്നും ബിജെപി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ബംഗാൾ ഇന്ത്യയിലല്ലെന്നും സംഘികൾ ചാവുന്നത് വാർത്തയാക്കില്ലെന്നും നിങ്ങൾ വേണമെങ്കിൽ കണ്ടാൽ മതിയെന്നുമുള്ള ധിക്കാരം ഒരു നൈമിഷിക പ്രതികരണമായി കാണാനാവില്ല. അതിനാൽ ഏഷ്യാനെറ്റുമായി സഹകരിക്കാൻ ബിജെപിക്കോ മറ്റ് ദേശീയ പ്രസ്ഥാനങ്ങൾക്കോ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റുമായി നിസഹകരണം ആരംഭിക്കാൻ ഭാരതീയ ജനതാ പാർട്ടി കേരളാ ഘടകം തീരുമാനമെടുത്തു; ബിജെപി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
Read also: പോലീസിനൊപ്പം വാഹന പരിശോധന; ഒരു സന്നദ്ധ സംഘടനക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി







































