ഏഷ്യാനെറ്റ്​ ന്യൂസുമായി സഹകരിക്കില്ല; ബിജെപി സംസ്‌ഥാന ഘടകം

By Syndicated , Malabar News
RSS delegates have no understanding of popular issues; The BJP blames
Ajwa Travels

തിരുവനന്തപുരം: ഏഷ്യാനെറ്റ്​ ന്യൂസുമായി സഹകരിക്കില്ലെന്ന് തീരുമാനം എടുത്തതായി ബിജെപി സംസ്‌ഥാന കമ്മിറ്റി. രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ഏഷ്യാനെറ്റ് സ്വീകരിക്കുന്നതെന്നും അതിനാൽ ചാനലുമായി നിസഹകരണം ആരംഭിക്കാൻ തീരുമാനമെടുത്തു എന്നും​ ബിജെപി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ബംഗാൾ ഇന്ത്യയിലല്ലെന്നും സംഘികൾ ചാവുന്നത് വാർത്തയാക്കില്ലെന്നും നിങ്ങൾ വേണമെങ്കിൽ കണ്ടാൽ മതിയെന്നുമുള്ള ധിക്കാരം ഒരു നൈമിഷിക പ്രതികരണമായി കാണാനാവില്ല. അതിനാൽ ഏഷ്യാനെറ്റുമായി സഹകരിക്കാൻ ബിജെപിക്കോ മറ്റ് ദേശീയ പ്രസ്‌ഥാനങ്ങൾക്കോ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റുമായി നിസഹകരണം ആരംഭിക്കാൻ ഭാരതീയ ജനതാ പാർട്ടി കേരളാ ഘടകം തീരുമാനമെടുത്തു; ബിജെപി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

Read also: പോലീസിനൊപ്പം വാഹന പരിശോധന; ഒരു സന്നദ്ധ സംഘടനക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE