പാലക്കാട്ടെ സർവകക്ഷി യോഗം ബഹിഷ്‌കരിച്ച് ബിജെപി

By Desk Reporter, Malabar News
Manipur
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിൽ നടന്ന കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ വിളിച്ചുചേർത്ത സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബിജെപി. യോഗത്തിനിടെ ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിരോധനാജ്‌ഞ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം ചേരാൻ തീരുമാനിച്ചത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ നിരോധനാജ്‌ഞ തുടരുകയാണ്. നിരോധനാജ്‌ഞ കഴിയുന്നത് വരെ ഇരുചക്ര വാഹനങ്ങളില്‍ സ്‌ത്രീകളും കുട്ടികളുമൊഴിച്ച് മറ്റുള്ളവര്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യരുതെന്ന് എഡിഎം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്രമസാധ്യത കണക്കിലെടുത്താണ് നടപടി.

ഇതിനിടെ എസ്‌ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ മൂന്നുപേർ കൂടി പിടിയിലായി. ആറുമുഖൻ, ശരവണൻ, രമേശ് എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് ഇവരെന്ന് പോലീസ് പറയുന്നു. പിടിയിലായവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ് അന്വേഷണ സംഘം.

Most Read: നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിച്ചു; കേസ് 21ന് പരിഗണിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE