പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് വീണ്ടും കൈ കൊടുക്കൽ വിവാദം. ബിജെപി സ്‌ഥാനാർഥി സി കൃഷ്‌ണകുമാർ കൈ നീട്ടിയെങ്കിലും സിപിഎം നേതാവ് എൻ എൻ കൃഷ്‌ണദാസ് മുഖം തിരിച്ചു പോയെന്നാണ് ആരോപണം. വോട്ട് ചെയ്യാനായി ഇരുവരും കൽപ്പാത്തിയിൽ എത്തിയപ്പോഴായിരുന്നു സംഭവം.
അതിനിടെ, കൃഷ്‌ണദാസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കൃഷ്‌ണകുമാർ രംഗത്തെത്തി. ”സാമാന്യ മര്യാദ പോലുമില്ലാത്ത ഇത്തരത്തിലുള്ള നേതാക്കളാണ് പാലക്കാട് സിപിഎമ്മിന്റെ ശാപം. ഇത്രയും സംസ്‌കാര ശൂന്യമായ നേതാവ് പാലക്കാട് വേറെയില്ല”- സി കൃഷ്‌ണകുമാർ തുറന്നടിച്ചു.
എന്നാൽ, കൃഷ്‌ണകുമാർ മാദ്ധ്യമങ്ങളോട് സംരിച്ചുകൊണ്ടിരിക്കുന്നതിനാൽ ബുദ്ധിമുട്ടാകേണ്ടെന്ന് കരുതിയാണ് അദ്ദേഹത്തോട് സംസാരിക്കാതിരുന്നത് എന്നാണ് സംഭവത്തിൽ കൃഷ്‌ണദാസിന്റെ വിശദീകരണം.
അതേസമയം, നാടിളക്കി പ്രചാരണം നടന്നിട്ടും പാലക്കാട് ഉപതിരഞ്ഞെടുപ്പ് പോളിങ് മന്ദഗതിയിലാണ്. ആദ്യമണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളില്ല. ആദ്യ അഞ്ചുമണിക്കൂറിൽ 30.48 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 11 മണിവരെയുള്ള കണക്കിൽ 2021ലെ പോളിങ് ശതമാനത്തിൽ ഇത്തവണ എത്തിയില്ല. 2021നെ അപേക്ഷിച്ച് പത്ത് ശതമാനത്തിലധികം കുറവുണ്ട്.
ഈ രീതിയിൽ മുന്നോട്ടുപോവുകയാണെങ്കിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ 75 ശതമാനം എന്ന പോളിങ് നിലയിലേക്ക് ഇത്തവണ എത്തില്ലെന്ന് മുന്നണികൾക്ക് ആശങ്കയുണ്ട്. മണ്ഡലത്തിൽ വോട്ടിങ് സമാധാനപരമാണ്. ഇരട്ടവോട്ട് സിപിഎം ഉയർത്തിയെങ്കിലും ബൂത്തുകളിൽ തർക്കങ്ങൾ ഇല്ല.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’