ന്യൂഡെൽഹി : താജ് മഹലിന്റെ പേര് മാറ്റി രാം മഹൽ എന്നോ ശിവ് മഹൽ എന്നോ ആക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി എംഎൽഎ രംഗത്ത്. ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സുരേന്ദ്ര സിംഗാണ് വിവാദ പ്രസ്‌താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. താജ് മഹലിന്റെ സ്‌ഥാനത്ത് നേരത്തെ ഒരു ശിവക്ഷേത്രം ആയിരുന്നെന്നും, വീണ്ടും ഇവിടം ക്ഷേത്രമാക്കുമെന്നും അദ്ദേഹം തന്റെ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.
മുസ്‌ലിം അക്രമികൾ സാധിക്കുന്ന എല്ലാ രീതിയിലും ഇന്ത്യൻ സംസ്‌കാരം നശിപ്പിച്ചുവെന്നും, ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താജ് മഹലാണോ അതോ രാം മഹലാണോ എന്ന് നിങ്ങൾ ഉടനെ അറിയുമെന്നും സുരേന്ദ്ര സിംഗ് തന്റെ വിവാദ പ്രസ്‌താവനയിൽ വ്യക്‌തമാക്കി. അതേസമയം തന്നെ ഉത്തർപ്രദേശ് സുവർണ കാലഘട്ടത്തിലേക്ക് എത്തിയെന്നും, യോഗി ആദിത്യനാഥ് മൂലം താജ് മഹലിനെ രാമക്ഷേത്രമാക്കി പേര് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദ പരാമർശങ്ങളുമായി സുരേന്ദ്ര സിംഗ് നേരത്തെയും മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. കൊല്‍ക്കത്തയിലെ വിക്‌ടോറിയ പാലസിനെ ജാനകി പാലസ് ആക്കണമെന്നും, നിയമം കൊണ്ടും ആയുധം കൊണ്ടും സര്‍ക്കാരിന് ബലാൽസംഗം തടയാനാവില്ലെന്നും സംസ്‌കാരശീലരായി പെണ്‍കുട്ടികളെ വളര്‍ത്തിയാല്‍ ബലാൽസംഗം കുറക്കാമെന്നും സുരേന്ദ്ര സിംഗ് നേരത്തെ തന്നെ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു.
Read also : കാലിൽ വീണ് പ്രിന്‍സ് ലൂക്കോസ്; വൈകിപ്പോയെന്ന് ലതികാ സുഭാഷ്